വി​വാ​ഹം, മ​ര​ണം, ജന്മ​ദി​നം, ഗൃഹപ്രവേശം പോർട്ടലിൽ രജിസ്റ്റർ ചെയ്യണം; കോവിഡ് പ്രതിരോധ മതിൽ തീർത്ത് കോട്ടയം


കോ​ട്ട​യം: കോ​വി​ഡ് ബാ​ധി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം ഗ​ണ്യ​മാ​യി വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കോ​ട്ട​യം ജി​ല്ല​യി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​ൻ ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു.​

സം​സ്ഥാ​ന ത​ല​ത്തി​ൽ പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ള്ള നി​ബ​ന്ധ​ന​ക​ൾ​ക്ക് വി​ധേ​യ​മാ​യി മാ​ത്ര​മേ പൊ​തു പ​രി​പാ​ടി​ക​ളും ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലെ ച​ട​ങ്ങു​ക​ളും ന​ട​ത്തു​വാ​ൻ പാ​ടു​ള്ളൂ. ഇ​തി​നാ​യി ത​ഹ​സീൽ​ദാ​രു​ടെ​യോ സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​റു​ടെ​യോ മു​ൻ​കൂ​ർ അ​നു​മ​തി വാ​ങ്ങ​ണം.

നി​ല​വി​ലു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് പ​രി​പാ​ടി​ക​ൾ ന​ട​ത്തു​ന്ന​തെ​ന്ന് സം​ഘാ​ട​ക​ർ ഉ​റ​പ്പു വ​രു​ത്ത​ണം. വീ​ഴ്ച വ​രു​ത്തു​ന്ന പ​ക്ഷം ന​ട​പ​ടി സ്വീ​ക​രി​ക്കും.​

പോർട്ടലിൽ രജിസ്റ്റർ ചെയ്യണം
വി​വാ​ഹം, മ​ര​ണം, ജന്മ​ദി​നം, ഗൃഹപ്രവേശം തു​ട​ങ്ങി​യ​വ​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള ച​ട​ങ്ങു​ക​ൾ ന​ട​ത്തു​ന്ന​തി​നു മു​ൻ​പ് www. covid19jagratha.kerala.nic.in എ​ന്ന പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഇ​ത്ത​രം ച​ട​ങ്ങു​ക​ളി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്കു​ന്നു എ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന​തി​നു​വേ​ണ്ടി​യാ​ണി​ത്.

ച​ട​ങ്ങു​ക​ളി​ൽ ഭ​ക്ഷ​ണം പാ​ഴ്സ​ലാ​യി വി​ത​ര​ണം ചെ​യ്യാ​ൻ ക​ഴി​യു​ന്ന​വ​ർ അ​ങ്ങ​നെ ചെ​യ്യ​ണം. പൊ​തു പ​രി​പാ​ടി​ക​ൾ​ക്ക് പ​ര​മാ​വ​ധി ര​ണ്ടു മ​ണി​ക്കൂ​ർ സ​മ​യം മാ​ത്ര​മാ​ണ് അ​നു​വ​ദി​ക്കു​ക.

ആനകളെ എഴുന്നള്ളിക്കരുത്
ക്ഷേ​ത്ര മ​തി​ൽ​ക്കെ​ട്ടി​ന് പു​റ​ത്ത് ആ​ന​ക​ളെ എ​ഴു​ന്ന​ള്ളി​ക്കു​ന്ന​ത് നി​രോ​ധി​ച്ചു. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും ഹോ​ട്ട​ലു​ക​ളും ബാ​റു​ക​ളും സി​നി​മാ തി​യ​റ്റ​റു​ക​ളും രാ​ത്രി ഒ​ൻ​പ​തു വ​രെ മാ​ത്ര​മേ പ്ര​വ​ർ​ത്തി​ക്കാ​വൂ. ഹോ​ട്ട​ലു​ക​ളി​ൽ ആ​കെ​യു​ള്ള ഇ​രി​പ്പി​ട​ങ്ങ​ളു​ടെ പ​കു​തി എ​ണ്ണം ആ​ളു​ക​ൾ​ക്കേ പ്ര​വേ​ശ​നം ന​ൽ​കാ​വൂ.

ഹോ​ട്ട​ലു​ക​ളി​ൽ ഇ​രു​ന്ന് ക​ഴി​ക്കു​ന്ന​ത് പ​ര​മാ​വ​ധി ഒ​ഴി​വാ​ക്ക​ണം. ഒ​ൻ​പ​തു മു​ത​ൽ പ​ത്തു​വ​രെ ഹോ​ട്ട​ലു​ക​ളി​ൽ പാ​ഴ്സ​ൽ സ​ർ​വീ​സ് ന​ട​ത്താം.സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലെ​യും ജീ​വ​ന​ക്കാ​ർ ര​ണ്ടു ഡോ​സ് വാ​ക്സി​ൻ എ​ടു​ത്തു എ​ന്ന് ഉ​ട​മ​ക​ൾ ഉ​റ​പ്പു​വ​രു​ത്ത​ണം.

ഇ​വ​ർ വാ​ക്സി​ൻ എ​ടു​ത്തി​ട്ടി​ല്ലെ​ങ്കി​ൽ എ​ല്ലാ ആ​ഴ്ച്ച​യി​ലും കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക​ണം. ട്യൂ​ഷ​ൻ സെ​ന്‍റ​റു​ക​ൾ കോ​വി​ഡ് പ്ര​തി​രോ​ധ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ചു മാ​ത്ര​മേ പ്ര​വ​ർ​ത്തി​ക്കാ​വൂ.

റോഡുകളിൽ വാഹന പരിശോധന
ബ​സു​ക​ളി​ൽ ഇ​രു​ന്ന് സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യു​ന്ന​തി​ന്‍റെ പ​കു​തി യാ​ത്ര​ക്കാ​രെ മാ​ത്ര​മേ ക​യ​റ്റാ​വൂ. നി​ർ​ദേ​ശം ലം​ഘി​ക്കു​ന്ന ബ​സു​ട​മ​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കും.​മാ​ർ​ക്ക​റ്റു​ക​ളി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഭാ​ഗ​മാ​യി മാ​ർ​ക്ക​റ്റ് ക​മ്മി​റ്റി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം സ​ജീ​വ​മാ​ക്കും.

നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ൾ​പ്പെ​ടു​ന്ന നി​രീ​ക്ഷ​ണ സം​ഘ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ന് ഇ​ൻ​സി​ഡ​ന്‍റ് ക​മാ​ൻ​ഡ​ർ​മാ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘം ഇ​ന്നു മു​ത​ൽ ക​ർ​ശ​ന പ​രി​ശോ​ധ​ന ന​ട​പ്പാ​ക്കും.

മാ​സ്ക ധ​രി​ക്കാ​ത്ത​വ​ർ​ക്കും ശ​രി​യാ​യ രീ​തി​യി​ൽ ധ​രി​ക്കാ​ത്ത​വ​ർ​ക്കു​മെ​തി​രേ പി​ഴ​ചു​മ​ത്തും. ബ​സു​ക​ളി​ൽ നി​ർ​ത്തി യാ​ത്ര​ക്കാ​രെ കൊ​ണ്ടു​പോ​യാ​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ പോ​ലീ​സ്, മോട്ടോ​ർ വാ​ഹ​ന വ​കു​പ്പ് അ​ധി​കൃ​ത​ർ​ക്ക് ക​ർ​ശ​ന​നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. റോ​ഡു​ക​ളി​ൽ വാ​ഹ​ന പ​രി​ശോ​ധ​യും ക​ർ​ശ​ന​മാ​ക്കും.

20,000പേർക്ക് പരിശോധന
ഇ​ന്നും നാ​ളെ​യു​മാ​യി ജി​ല്ല​യി​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ 20,000 പേ​രെ കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കും. കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വ്യാ​പ​ന​ത്തി​ന്‍റെ തോ​ത് നി​യ​ന്ത്രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി പ​രി​ശോ​ധ​ന ഉൗ​ർ​ജി​ത​മാ​ക്കു​ന്ന​ത്.

വി​വി​ധ താ​ലൂ​ക്കു​ക​ളി​ലാ​യി നൂ​റോ​ളം കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് രാ​വി​ലെ പ​രി​ശോ​ധ ക്യാ​ന്പ് ആ​രം​ഭി​ച്ച​ത്.

Related posts

Leave a Comment