കോ​വി​ഡ് വ്യാ​പ​നം വീ​ണ്ടും പ​ട്ടി​ണി​യി​ലേ​ക്കോ‍? ക​ര​ക​യ​റി വ​രു​ന്ന​വ​ർ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലേ​ക്ക്


തൃ​ശൂ​ർ: കോ​വി​ഡ് വ്യാ​പ​നം വീ​ണ്ടും പ​ട്ടി​ണി​യി​ലേ​ക്ക് ന​യി​ക്കു​മോ​യെ​ന്ന ആ​ശ​ങ്ക​യി​ൽ വ്യാ​പാ​രി​ക​ളും ബ​സ് ജീ​വ​ന​ക്കാ​രും.കോ​വി​ഡി​ന്‍റെ പേ​രി​ൽ ഏ​റ്റ​വും ആ​ദ്യം നി​യ​ന്ത്ര​ണ​ങ്ങ​ൾ സ​ഹി​ക്കേ​ണ്ടി വ​രു​ന്ന​ത് വ്യാ​പാ​രി​ക​ളും ബ​സ് ജീ​വ​ന​ക്കാ​രു​മാ​ണ്. ഇ​പ്പോ​ൾ ത​ന്നെ ക​ട​ക​ൾ രാ​ത്രി ഒ​ന്പ​തി​ന് അ​ട​യ്ക്ക​ണ​മെ​ന്ന നി​ർ​ദ്ദേ​ശം ന​ൽ​കി.

ബ​സു​ക​ളി​ൽ നി​ന്ന് യാ​ത്ര ചെ​യ്യാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. കോ​വി​ഡി​നെ തു​ട​ർ​ന്ന് ഒ​രു വ​ർ​ഷം ക​ഷ്ട​ത്തി​ലാ​യ​തി​ന്‍റെ ബു​ദ്ധി​മു​ട്ടി​ൽ നി​ന്നും ഒ​രു വി​ധം ക​ര​ക​യ​റി വ​രു​ന്പോ​ഴാ​ണ് അ​ടു​ത്ത ആ​ഘാ​തം എ​ത്തി​യി​രി​ക്കു​ന്ന​ത്. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ ക​ച്ച​വ​ടം പ​ഴ​യ പോ​ലെ ഇ​നി​യും എ​ത്തി​യി​ട്ടി​ല്ല.

ഹോ​ട്ട​ലു​ക​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ തി​രി​ച്ച​ടി​യാ​യി​രി​ക്കു​ന്ന​ത്. പ​കു​തി സീ​റ്റു​ക​ൾ മാ​ത്ര​മേ പാ​ടു​ള്ളൂ​വെ​ന്ന​തും രാ​ത്രി ഒ​ന്പ​തി​ന് അ​ട​യ്ക്ക​ണ​മെ​ന്ന​തു​മാ​ണ് ഇ​വ​രെ ക​ഷ​ട്ത്തി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്. പ​ല ഹോ​ട്ട​ലു​ക​ളി​ലും ഇ​നി​യും പ​ഴ​യ പോ​ലെ ക​ച്ച​വ​ടം ആ​യി​ട്ടി​ല്ല.

അ​തി​നു മു​ന്പു ത​ന്നെ വീ​ണ്ടും നി​യ​ന്ത്ര​ണം വ​ന്ന​തോ​ടെ പ​ല​രും സാ​ന്പ​ത്തി​ക ബു​ദ്ധി​മു​ട്ടി​ൽ നി​ന്ന് ക​ര​ക​യ​റാ​ൻ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​കും. നി​ലി​വി​ൽ വ്യാ​പാ​രി​ക​ളും ബ​സ് ഉ​ട​മ​ക​ളും മ​റ്റു​ള്ള​വ​രും ലോ​ണി​ന്‍റെ തി​രി​ച്ച​ട​വ് അ​ട​യ്ക്കാ​നാ​കാ​തെ പ്ര​തി​സ​ന്ധി​യി​ലാ​ണ്.

കോ​വി​ഡി​ന്‍റെ പേ​രി​ൽ തി​രി​ച്ച​ട​വി​ന് സാ​വ​കാ​ശം ല​ഭി​ച്ചി​രു​ന്നു. ബാ​ങ്കു​ക​ൾ ആ ​സാ​വ​കാ​ശ​മൊ​ക്കെ മാ​റ്റി​യ സാ​ഹ​ച​ര്യ​ത്തി​ൽ വീ​ണ്ടും നി​യ​ന്ത്ര​ണ​ങ്ങ​ളും ത​ട​സ​ങ്ങ​ളും വ​രു​ന്പോ​ൾ വ​രു​മാ​ന​മി​ല്ലാ​തെ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ക്കും.നി​ല​വി​ൽ ബ​സു​ക​ളി​ൽ യാ​ത്ര​ക്കാ​ർ വ​ള​രെ കു​റ​വാ​ണ്. ഡീ​സ​ൽ വി​ല കൂ​ടു​ന്ന​തി​ന​നു​സ​രി​ച്ച് ചെ​ല​വും വ​ർ​ധി​ക്കു​ക​യാ​ണ്.

പ​ല ബ​സു​ട​മ​ക​ൾ​ക്കും ഡീ​സ​ൽ ചാ​ർ​ജ് ത​ന്നെ കി​ട്ടു​ന്നി​ല്ല​ത്രേ. കൈ​യി​ൽ നി​ന്ന് ജീ​വ​ന​ക്കാ​ർ​ക്ക് പ​ണം കൊ​ടു​ക്കാ​നി​ല്ലാ​ത്ത​തി​നാ​ൽ ഉ​ട​മ​ക​ൾ പ​ല​രും സ​ർ​വീ​സു​ക​ൾ വീ​ണ്ടും നി​ർ​ത്തി.കോ​വി​ഡ് വ​ന്ന​തോ​ടെ നി​ര​വ​ധി പേ​ർ ബ​സ് യാ​ത്ര ത​ന്നെ അ​വ​സാ​നി​പ്പി​ച്ചു.

സ്വ​ന്തം ബൈ​ക്കു​ക​ളും മ​റ്റു മാ​ർ​ഗ​ങ്ങ​ളു​മാ​ണ് ഇ​പ്പോ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. അ​തി​നാ​ൽ ബ​സു​ക​ളി​ൽ യാ​ത്ര​ക്കാ​ർ തീ​രെ കു​റ​വാ​ണ്. കോ​വി​ഡ് നി​യ​ന്ത്ര​ണം ക​ർ​ശ​ന​മാ​കു​ന്ന​തോ​ടെ ബ​സ് സ​ർ​വീ​സു​ക​ളും അ​വ​സാ​നി​പ്പി​ക്കേ​ണ്ടി വ​രു​മെ​ന്ന് ബ​സു​ട​മ​ക​ൾ പ​റ​യു​ന്നു.

Related posts

Leave a Comment