കോ​വി​ഷീ​ൽ​ഡ് വാ​ക്സി​ന്‍റെ സ്റ്റോ​ക്ക്കു​റ​ഞ്ഞു; സം​സ്ഥാ​ന​ത്ത് പ​ല​യി​ട​ത്തും  മെ​ഗാ വാ​ക്സി​നേ​ഷ​ൻ മു​ട​ങ്ങും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ മി​ക്ക ജി​ല്ല​ക​ളി​ലും ഇ​ന്ന് മെ​ഗാ വാ​ക്സി​നേ​ഷ​ൻ മു​ട​ങ്ങും. കോ​വി​ഷീ​ൽ​ഡ് വാ​ക്സി​ന്‍റെ സ്റ്റോ​ക്ക് കു​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ൽ ക്യാം​പു​ക​ൾ ത​ത്കാ​ലം നി​ർ​ത്തി വ​യ്ക്കാ​ൻ തീ​രു​മാ​നി​ച്ചു.

തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം ഉ​ൾ​പ്പ​ടെ അ​ഞ്ച് ജി​ല്ല​ക​ളി​ൽ വാ​ക്സി​ൻ സ്റ്റോ​ക്ക് തീ​ർ​ന്നു. ഇ​ന്ന് അ​ടു​ത്ത ബാ​ച്ച് വാ​ക്സി​ൻ എ​ത്തി​യെ​ങ്കി​ൽ മാ​ത്ര​മേ നാ​ളെ ക്യാം​പു​ക​ൾ പു​ന​രാ​രം​ഭി​ക്കാ​ൻ സാ​ധി​ക്കു.

ഇ​ന്ന് വൈ​കി​ട്ട് കൂ​ടു​ത​ൽ ഡോ​സ് കോ​വി​ഷീ​ൽ​ഡ് വാ​ക്സി​ൻ എ​ത്തു​മെ​ന്നാ​ണ് കേ​ന്ദ്രം നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്ന​ത്. വാ​ക്സി​ൻ എ​ത്തി ജി​ല്ല​ക​ളി​ലേ​ക്ക് കൈ​മാ​റി​യാ​ൽ മാ​ത്ര​മേ നാ​ളെ മെ​ഗാ ക്യാ​മ്പു​ക​ൾ പു​ന​രാ​രം​ഭി​ക്കാ​ൻ സാ​ധി​ക്കു.

Related posts

Leave a Comment