ഡോ​ബ​ർ​മാ​ന് ര​ക്ഷ​ക​രാ​യി മൃ​ഗ​സ്നേ​ഹി​ക​ൾ; കൊ​ല്ലാ​ട് പാ​റ​യ്ക്ക​ൽ ക​ട​വി​നു സ​മീ​പമാണ് ഉപേക്ഷിച്ച നിലയിൽ പെൺനായയെ  കണ്ടെത്തിയത്


കൊ​ല്ലാ​ട്: തെ​രു​വ് നാ​യ്ക്ക​ളു​ടെ കൂ​ട്ട​ത്തി​ലേ​ക്ക് ഉ​പേ​ക്ഷി​ച്ച അ​വ​ശ​നി​ല​യി​ലാ​യ ഡോ​ബ​ർ​മാ​ൻ ഇ​ന​ത്തി​ൽ പെ​ട്ട പെ​ണ്‍ നാ​യ​യെ മൃ​ഗ​സ്നേ​ഹി​ക​ൾ ഏ​റ്റെ​ടു​ത്തു.

കൊ​ല്ലാ​ട് പാ​റ​യ്ക്ക​ൽ ക​ട​വി​നു സ​മീ​പം റോ​ഡി​ൽ ര​ണ്ടു ദി​വ​സ​മാ​യി അ​ല​യു​ന്ന പെ​ണ്‍ നാ​യ​യെ ഉ​ട​മ​സ്ഥ​ർ ഉ​പേ​ക്ഷി​ച്ചു പോ​യ​താ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

തീ​ർ​ത്തും അ​വ​ശ​നി​ല​യി​ലാ​യ നാ​യ​യ്ക്കു വ​ഴി​യാ​ത്ര​ക്കാ​രും നാ​ട്ടു​കാ​രും ഭ​ക്ഷ​ണം കൊ​ടു​ത്തു​വ​രി​ക​യാ​യി​രു​ന്നു. നാ​യ​യു​ടെ അ​വ​ശ​ത ക​ണ്ട സ​മീ​പ​വാ​സി​ക​ൾ ഉ​ട​മ​സ്ഥ​ർ തി​രി​കെ കൊ​ണ്ടു​പോ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വി​വി​ധ ഓ​ണ്‍​ലൈ​ൻ ഗ്രൂ​പ്പു​ക​ളി​ൽ ചി​ത്രം അ​ട​ക്കം പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ഇ​ന്ന​ലെ നാ​യ​യെ ഏ​റ്റെ​ടു​ക്കാ​ൻ ആ​ളു​ക​ൾ എ​ത്തു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment