ദേ​ശീ​യ ഡ്രാ​ഗ​ൺ ബോ​ട്ട് റേ​സ് ചാ​മ്പ്യ​ൻ​ഷി​പ്പ്: കു​മ​ര​ക​ത്തി​ന് അ​ഭി​മാ​ന​മാ​യി ഇ​ര​ട്ട​ക​ൾ


കു​മ​ര​കം: മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ ന​ട​ന്ന ദേ​ശീ​യ ഡ്രാ​ഗ​ൺ ബോ​ട്ട് റേ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കേ​ര​ള​ത്തി​നാ​യി മ​ത്സ​രി​ച്ച കു​മ​ര​കം സ്വ​ദേ​ശി​ക​ളാ​യ ഇ​ര​ട്ട സ​ഹോ​ദ​ര​ങ്ങ​ൾ ഗോ​പു കൃ​ഷ്ണ​യും ഗോ​കു​ൽ കൃ​ഷ്ണ​യും മെ​ഡ​ലു​ക​ൾ നേ​ടി മി​ക​ച്ച നേ​ട്ടം കൊ​യ്തു. കോ​ട്ട​യം ജി​ല്ല​യി​ൽ​നി​ന്ന് പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ച​ത് ഇ​വ​ർ​ക്കു മാ​ത്ര​മാ​ണ്.

ക​വ​ണാ​റ്റി​ൻ​ക​ര ക​ണ്ട​വ​ള​വി​ൽ കെ.​എം. ബി​നോ​യി​യു​ടെ​യും ഹ​രി​ത​യു​ടെ​യും മ​ക്ക​ളാ​യ ഗോ​പു കൃ​ഷ്ണ ഏ​ഴു സ്വ​ർ​ണം, 11 വെ​ള്ളി, നാ​ലു വെ​ങ്ക​ലം എ​ന്നി​ങ്ങ​നെ ആ​കെ 22 മെ​ഡ​ലു​ക​ൾ നേ​ടി​യ​പ്പോ​ൾ, ഗോ​കു​ൽ കൃ​ഷ്ണ നാ​ലു സ്വ​ർ​ണം, എ​ട്ടു വെ​ള്ളി, നാ​ല് വെ​ങ്ക​ലം ഉ​ൾ​പ്പെ​ടെ 16 മെ​ഡ​ലു​ക​ൾ സ്വ​ന്ത​മാ​ക്കി. കു​മ​ര​കം ഇ​രു​വ​രും എ​സ്കെ​എം സ്കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​ക​ളാ​ണ്.

Related posts

Leave a Comment