ചങ്ങനാശേരി: റേഷനരി കലര്‍ത്തി താറാവുതീറ്റ തയാറാക്കുന്ന കേന്ദ്രത്തില്‍ ഭക്ഷ്യവകുപ്പിന്റെ പരിശോധന. മുപ്പതു ചാക്ക് ഉത്പന്നം പിടിച്ചെടുത്തു. ഇന്നലെ വൈകുന്നേരം ചങ്ങനാശേരിയില്‍നിന്നാണ് തീറ്റ പിടിച്ചെടുത്തത്.
സൗത്ത് സോണ്‍ റേഷനിംഗ് ഡെപ്യൂട്ടി കണ്ട്രോളര് സി.വി. മോഹന്‍കുമാറിന്റെ നേതൃത്വത്തില്‍ കോട്ടയം, പത്തനംതിട്ട ജില്ലാ സപ്ലൈ ഓഫീസര്‍മാര്‍, ചങ്ങനാശേരി താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം മൂന്നു കേന്ദ്രങ്ങളില്‍ നിന്നാണ് സാധനസാമഗ്രികള്‍ പിടിച്ചെടുത്തത്.
പിടിച്ചെടുത്ത അരി ഉള്‍പ്പെടുന്ന സാധനങ്ങള്‍ വണ്ടിപ്പേട്ടയിലുള്ള എന്‍എഫ്എസ്എ ഗോഡൗണിലേക്കു മാറ്റിയതായും ജൂണിയര്‍ ക്വാളിറ്റി അഷ്വറന്‍സ് മാനേജരുടെ നേതൃത്വത്തില്‍ ഇന്നു പരിശോധന നടത്തുമെന്നും പരിശോധനയ്ക്കു നേതൃത്വം നല്കിയ സൗത്ത്സോണ്‍ റേഷനിംഗ് ഡെപ്യൂട്ടി കണ്ട്രോളര് സി.വി. മോഹന്‍കുമാര്‍ പറഞ്ഞു. പ്രാഥമിക കേസ് എടുത്തതായും ഇദ്ദേഹം അറിയിച്ചു.

