കോവിഡ് വ്യാപനം! എ​​​​ങ്ങ​​​​നെ വീ​​​​ട്ടി​​​​ലി​​​​രു​​​​ന്ന് ഡോ​​​​ക്ട​​​​റെ കാ​​​​ണാം? ഇ-​​​​സ​​​​ഞ്ജീ​​​​വ​​​​നി ശ​​​​ക്തി​​​​പ്പെ​​​​ടു​​​​ത്തി എ​​​​ല്ലാ​​​​ദി​​​​വ​​​​സ​​​​വും സ്പെ​​​​ഷാ​​​​ലി​​​​റ്റി ഒ​​​​പി​​​​ക​​​​ള്‍

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കോവിഡ് വീണ്ടും വ്യാപകമാകുന്ന പശ്ചാത്തലത്തിൽ സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ ടെ​​​​ലി മെ​​​​ഡി​​​​സി​​​​ന്‍ സം​​​​വി​​​​ധാ​​​​ന​​​​മാ​​​​യ ഇ ​​​​സ​​​​ഞ്ജീ​​​​വ​​​​നി സേ​​​​വ​​​​ന​​​​ങ്ങ​​​​ള്‍ ശ​​​​ക്തി​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​താ​​​​യി ആ​​​​രോ​​​​ഗ്യ മ​​​​ന്ത്രി കെ.​​​​കെ. ശൈ​​​​ല​​​​ജ അ​​​​റി​​​​യി​​​​ച്ചു.

ഇ​​​​പ്പോ​​​​ള്‍ സാ​​​​ധാ​​​​ര​​​​ണ ഒ​​​​പി​​​​ക്ക് പു​​​​റ​​​​മേ എ​​​​ല്ലാ ദി​​​​വ​​​​സ​​​​വും സ്പെ​​​​ഷാ​​​​ലി​​​​റ്റി ഡോ​​​​ക്ട​​​​ര്‍​മാ​​​​രു​​​​ടെ സേ​​​​വ​​​​ന​​​​വും ല​​​​ഭ്യ​​​​മാ​​​​ക്കും. ഒ​​​​രു ദി​​​​വ​​​​സം ര​​​​ണ്ട് ജി​​​​ല്ല​​​​ക​​​​ളി​​​​ലെ സ്പെ​​​​ഷാ​​​​ലി​​​​റ്റി ഡോ​​​​ക്ട​​​​ര്‍​മാ​​​​രു​​​​ടെ സേ​​​​വ​​​​നം ഉ​​​​റ​​​​പ്പ് വ​​​​രു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്.

കോ​​​​വി​​​​ഡ് വ്യാ​​​​പ​​​​നം കു​​​​റ​​​​ഞ്ഞ​​​​തി​​​​നെ തു​​​​ട​​​​ര്‍​ന്ന് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ല്‍ നേ​​​​രി​​​​ട്ട് പോ​​​​യി തു​​​​ട​​​​ര്‍​ചി​​​​കി​​​​ത്സ ന​​​​ട​​​​ത്തു​​​​ന്ന​​​​വ​​​​രും ടെ​​​​ലി മെ​​​​ഡി​​​​സി​​​​ന്‍ സേ​​​​വ​​​​നം ഉ​​​​പ​​​​യോ​​​​ഗി​​​​ക്ക​​​​ണം.

ഗൃ​​​​ഹ സ​​​​ന്ദ​​​​ര്‍​ശ​​​​നം ന​​​​ട​​​​ത്തു​​​​ന്ന പാ​​​​ലി​​​​യേ​​​​റ്റീ​​​​വ് കെ​​​​യ​​​​ര്‍ സ്റ്റാ​​​​ഫ്, ആ​​​​ശ​​​​വ​​​​ര്‍​ക്ക​​​​ര്‍​മാ​​​​ര്‍, സ്റ്റാ​​​​ഫ് ന​​​​ഴ്സു​​​​മാ​​​​ര്‍, ജെ​​​​എ​​​​ച്ച്ഐ, ജെ​​​​പി​​​​എ​​​​ച്ച്എ​​​​ന്‍ എ​​​​ന്നി​​​​വ​​​​ര്‍​ക്കും ഇ ​​​​സ​​​​ഞ്ജീ​​​​വ​​​​നി വ​​​​ഴി ഡോ​​​​ക്ട​​​​ര്‍​മാ​​​​രു​​​​ടെ സേ​​​​വ​​​​നം തേ​​​​ടാ​​​​വു​​​​ന്ന​​​​താ​​​​ണെ​​​​ന്നും മ​​​​ന്ത്രി വ്യ​​​​ക്ത​​​​മാ​​​​ക്കി.

ഇ​​​​സ​​​​ഞ്ജീ​​​​വ​​​​നി വ​​​​ഴി സ്പെ​​​​ഷ്യാ​​​​ലി​​​​റ്റി, സൂ​​​​പ്പ​​​​ര്‍ സ്പെ​​​​ഷ്യാ​​​​ലി​​​​റ്റി സേ​​​​വ​​​​ന​​​​ങ്ങ​​​​ള്‍ ഉ​​​​ള്‍​പ്പ​​​​ടെ 33 ത​​​​രം വി​​​​വി​​​​ധ ഒ​​​​പി​​​​ഡി സേ​​​​വ​​​​ന​​​​ങ്ങ​​​​ളാ​​​​ണ് ന​​​​ല്‍​കു​​​​ന്ന​​​​ത്.

ഇ​​​​സ​​​​ഞ്ജീ​​​​വ​​​​നി​​​​യി​​​​ലൂ​​​​ടെ ല​​​​ഭി​​​​ക്കു​​​​ന്ന കു​​​​റു​​​​പ്പ​​​​ടി തൊ​​​​ട്ട​​​​ടു​​​​ത്ത സ​​​​ര്‍​ക്കാ​​​​ര്‍ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ല്‍ കാ​​​​ണി​​​​ച്ചാ​​​​ല്‍ ല​​​​ഭ്യ​​​​മാ​​​​യ മ​​​​രു​​​​ന്നു​​​​ക​​​​ളും പ​​​​രി​​​​ശോ​​​​ധ​​​​ന​​​​ക​​​​ളും സൗ​​​​ജ​​​​ന്യ​​​​മാ​​​​യി ല​​​​ഭി​​​​ക്കു​​​​ന്നു.

എ​​​​ല്ലാ ദി​​​​വ​​​​സ​​​​വും രാ​​​​വി​​​​ലെ എ​​​​ട്ടു മു​​​​ത​​​​ല്‍ രാ​​​​ത്രി എ​​​​ട്ടു വ​​​​രെ​​​​യാ​​​​ണ് ജ​​​​ന​​​​റ​​​​ല്‍ ഒ​​​​പി പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​ന്ന​​​​ത്.

ഏ​​​​ത് വി​​​​ധ​​​​ത്തി​​​​ലു​​​​ള്ള അ​​​​സു​​​​ഖ​​​​ങ്ങ​​​​ള്‍​ക്കും ചി​​​​കി​​​​ത്സ സം​​​​ബ​​​​ന്ധ​​​​മാ​​​​യ സം​​​​ശ​​​​യ​​​​ങ്ങ​​​​ള്‍​ക്കും സേ​​​​വ​​​​നം തേ​​​​ടാം. സ്പെ​​​​ഷാ​​​​ലി​​​​റ്റി, സൂ​​​​പ്പ​​​​ര്‍ സ്പെ​​​​ഷീ​​​​ലി​​​​റ്റി സേ​​​​വ​​​​ന​​​​ങ്ങ​​​​ള്‍ ആ​​​​വ​​​​ശ്യ​​​​മു​​​​ള്ള​​​​വ​​​​രെ അ​​​​താ​​​​ത് വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് റ​​​​ഫ​​​​ര്‍ ചെ​​​​യ്യു​​​​ന്നു.

ന​​​​വ​​​​ജാ​​​​ത ശി​​​​ശു വി​​​​ഭാ​​​​ഗം ഒ​​​​പി (തി​​​​ങ്ക​​​​ള്‍ മു​​​​ത​​​​ല്‍ ശ​​​​നി​​​​വ​​​​രെ രാ​​​​വി​​​​ലെ 10 മു​​​​ത​​​​ല്‍ ഒ​​​​രു മ​​​​ണി വ​​​​രെ), സൈ​​​​ക്യാ​​​​ട്രി ഒ​​​​പി (തി​​​​ങ്ക​​​​ള്‍ മു​​​​ത​​​​ല്‍ വെ​​​​ള്ളി വ​​​​രെ ഒ​​​​മ്പ​​​​തു മു​​​​ത​​​​ല്‍ ഒ​​​​രു മ​​​​ണി വ​​​​രെ), പോ​​​​സ്റ്റ് കോ​​​​വി​​​​ഡ് ഒ​​​​പി (എ​​​​ല്ലാ ദി​​​​വ​​​​സ​​​​വും സ​​​​മ​​​​യം ഒ​​​​മ്പ​​​​തു മു​​​​ത​​​​ല്‍ അ​​​​ഞ്ചു വ​​​​രെ), ഡി​​​​ഇ​​​​ഐ​​​​സി ഒ​​​​പി (തി​​​​ങ്ക​​​​ള്‍ മു​​​​ത​​​​ല്‍ വെ​​​​ള്ളി​​​​വ​​​​രെ 10 മു​​​​ത​​​​ല്‍ നാ​​​​ലു വ​​​​രെ), കൗ​​​​മാ​​​​ര ക്ലി​​​​നി​​​​ക്ക് (തി​​​​ങ്ക​​​​ള്‍ മു​​​​ത​​​​ല്‍ വെ​​​​ള്ളി​​​​വ​​​​രെ 10 മു​​​​ത​​​​ല്‍ നാ​​​​ലു വ​​​​രെ) തു​​​​ട​​​​ങ്ങി​​​​യ സ്പെ​​​​ഷാ​​​​ലി​​​​റ്റി ഒ​​​​പി​​​​ക​​​​ളും പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​ന്നു.

കേ​​​​ര​​​​ള​​​​ത്തി​​​​ലെ പൊ​​​​തു​​​​മേ​​​​ഖ​​​​ല ആ​​​​രോ​​​​ഗ്യ രം​​​​ഗ​​​​ത്തെ പ്ര​​​​ശ​​​​സ്ത​​​​മാ​​​​യ പ​​​​ല സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളും ഇ ​​​​സ​​​​ഞ്ജീ​​​​വ​​​​നി വ​​​​ഴി സേ​​​​വ​​​​ന​​​​ങ്ങ​​​​ള്‍ ന​​​​ല്‍​കി വ​​​​രി​​​​ക​​​​യാ​​​​ണ്.

ഇ​​​​ന്ത്യ​​​​ന്‍ ഇ​​​​ന്‍​സ്റ്റി​​​​റ്റി​​​​യൂ​​​​ട്ട് ഓ​​​​ഫ് ഡ​​​​യ​​​​ബെ​​​​റ്റി​​​​ക്സ് തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം (ചൊ​​​​വ്വ, വ്യാ​​​​ഴം ഉ​​​​ച്ച​​​​യ്ക്ക് ര​​​​ണ്ടു മു​​​​ത​​​​ല്‍ നാ​​​​ലു വ​​​​രെ), ഇം​​​​ഹാ​​​​ന്‍​സ് കോ​​​​ഴി​​​​ക്കോ​​​​ട് (ചൊ​​​​വ്വാ​​​​ഴ്ച രാ​​​​വി​​​​ലെ 10 മു​​​​ത​​​​ല്‍ 12 വ​​​​രെ), ആ​​​​ര്‍​സി​​​​സി തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം (ചൊ​​​​വ്വ, വെ​​​​ള്ളി ഉ​​​​ച്ച​​​​യ്ക്ക് ര​​​​ണ്ടു മു​​​​ത​​​​ല്‍ 4.15 വ​​​​രെ), കൊ​​​​ച്ചി​​​​ന്‍ കാ​​​​ന്‍​സ​​​​ര്‍ സെ​​​​ന്‍റ​​​​ര്‍ (തി​​​​ങ്ക​​​​ള്‍ മു​​​​ത​​​​ല്‍ വെ​​​​ള്ളി വ​​​​രെ രാ​​​​വി​​​​ലെ ഒ​​​​മ്പ​​​​തു മു​​​​ത​​​​ല്‍ 12 വ​​​​രെ), മ​​​​ല​​​​ബാ​​​​ര്‍ കാ​​​​ന്‍​സ​​​​ര്‍ സെ​​​​ന്‍റ​​​​ര്‍ ത​​​​ല​​​​ശേ​​​​രി (തി​​​​ങ്ക​​​​ള്‍ മു​​​​ത​​​​ല്‍ വെ​​​​ള്ളി വ​​​​രെ വൈ​​​​കു​​​​ന്നേ​​​​രം മൂ​​​​ന്നു മു​​​​ത​​​​ല്‍ നാ​​​​ലു വ​​​​രെ) തു​​​​ട​​​​ങ്ങി​​​​യ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ള്‍ ഒ​​​​പി സേ​​​​വ​​​​ന​​​​ങ്ങ​​​​ള്‍ ഇ ​​​​സ​​​​ഞ്ജീ​​​​വ​​​​നി വ​​​​ഴി​​​​യും ആ​​​​രം​​​​ഭി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

28 ഓ​​​​ളം സേ​​​​വ​​​​ന​​​​ങ്ങ​​​​ളാ​​​​ണ് ഈ ​​​​വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ല്‍ നി​​​​ന്നും ല​​​​ഭ്യ​​​​മാ​​​​കു​​​​ന്ന​​​​ത്.

എ​​​​ങ്ങ​​​​നെ വീ​​​​ട്ടി​​​​ലി​​​​രു​​​​ന്ന് ഡോ​​​​ക്ട​​​​റെ കാ​​​​ണാം?

ആ​​​​ദ്യ​​​​മാ​​​​യി https://esanjeevaniop d.in/ എ​​​​ന്ന ഓ​​​​ണ്‍​ലൈ​​​​ന്‍ സൈ​​​​റ്റ് സ​​​​ന്ദ​​​​ര്‍​ശി​​​​ക്കു​​​​ക​​​​യോ അ​​​​ല്ലെ​​​​ങ്കി​​​​ല്‍ ഇ​​​​സ​​​​ഞ്ജീ​​​​വ​​​​നി ആ​​​​പ്ലി​​​​ക്കേ​​​​ഷ​​​​ന്‍ https://play.google.co m/store/apps/details?id=in.hied.esanjeevaniopd&hl=en_US മൊ​​​​ബൈ​​​​ലി​​​​ല്‍ ഡൗ​​​​ണ്‍​ലോ​​​​ഡ് ചെ​​​​യ്ത് ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ക​​​​യോ ചെ​​​​യ്യാം.

ഇന്‍റര്‍​നെ​​​​റ്റ് സൗ​​​​ക​​​​ര്യ​​​​മു​​​​ള്ള മൊ​​​​ബൈ​​​​ലോ ലാ​​​​പ്ടോ​​​​പോ അ​​​​ല്ലെ​​​​ങ്കി​​​​ല്‍ ടാ​​​​ബ് ഉ​​​​ണ്ടെ​​​​ങ്കി​​​​ല്‍ സൈ​​​​റ്റി​​​​ല്‍ പ്ര​​​​വേ​​​​ശി​​​​ക്കാം. ആ ​​​​വ്യ​​​​ക്തി ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന ആ​​​​ക്ടീ​​​​വാ​​​​യ മൊ​​​​ബൈ​​​​ല്‍ ന​​​​മ്പ​​​​ര്‍ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്യു​​​​ക.

തു​​​​ട​​​​ര്‍​ന്ന് ല​​​​ഭി​​​​ക്കു​​​​ന്ന ഒ​​​​ടി​​​​പി ന​​​​മ്പ​​​​ര്‍ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് ലോ​​​​ഗി​​​​ന്‍ ചെ​​​​യ്ത ശേ​​​​ഷം പേ​​​​ഷ്യ​​​​ന്‍റ് ക്യൂ​​​​വി​​​​ല്‍ പ്ര​​​​വേ​​​​ശി​​​​ക്കാം. വീ​​​​ഡി​​​​യോ കോ​​​​ണ്‍​ഫ​​​​റ​​​​ന്‍​സ് വ​​​​ഴി ഡോ​​​​ക്ട​​​​റോ​​​​ട് നേ​​​​രി​​​​ട്ട് രോ​​​​ഗ വി​​​​വ​​​​ര​​​​ത്തെ​​​​പ്പ​​​​റ്റി സം​​​​സാ​​​​രി​​​​ക്കാം.

ഓ​​​​ണ്‍​ലൈ​​​​ന്‍ ക​​​​ണ്‍​സ​​​​ള്‍​ട്ടേ​​​​ഷ​​​​ന് ശേ​​​​ഷം മ​​​​രു​​​​ന്ന് കു​​​​റി​​​​പ്പ​​​​ടി ഉ​​​​ട​​​​ന്‍ ത​​​​ന്നെ ഡൗ​​​​ണ്‍​ലോ​​​​ഡ് ചെ​​​​യ്ത് മ​​​​രു​​​​ന്നു​​​​ക​​​​ള്‍ വാ​​​​ങ്ങാ​​​​നും പ​​​​രി​​​​ശോ​​​​ധ​​​​ന​​​​ക​​​​ള്‍ ന​​​​ട​​​​ത്താ​​​​നും സാ​​​​ധി​​​​ക്കു​​​​ന്നു.

Related posts

Leave a Comment