നാ​ലുനി​ല ഫ്‌​ളാ​റ്റി​ല്‍ തീ​പി​ടിത്തം; മൂ​ന്ന് പേ​ര്‍​ക്കു പൊ​ള്ള​ലേ​റ്റു; ഒരാളുടെ പരുക്ക് സാരമുള്ളത്;  80 ലക്ഷം രൂപയുടെ നാശം


കൊ​ച്ചി: ഇ​ട​പ്പ​ള്ളി കു​ന്നും​പു​റ​ത്ത് നാ​ലു നി​ല ഫ്‌​ളാ​റ്റി​ല്‍ തീ​പി​ടിത്തം. മൂ​ന്നു പേ​ര്‍​ക്കു പൊ​ള്ള​ലേ​റ്റു. ഇ​ന്ന് രാ​വി​ലെ 7.30 -നാ​ണ് കു​ന്നും​പു​റ​ത്തു​ള്ള അ​മൃ​ത അ​വ​ന്യൂ ഫ്‌​ളാ​റ്റിൽ തീ​പി​ടിത്ത​മു​ണ്ടാ​യ​ത്.

ര​ണ്ടാ​മ​ത്തെ നി​ല​യി​ലാ​ണ് തീ​യും പു​ക​യും ആ​ദ്യം ഉ​ണ്ടാ​യ​ത്. ആ ​സ​മ​യ​ത്ത് ഫ്‌​ളാ​റ്റി​ല്‍ ഒ​രു കു​ട്ടി ഉ​ള്‍​പ്പെ​ടെ ഒ​മ്പ​തു പേ​ര്‍ ഉ​ണ്ടാ​യി​രു​ന്നു. ഉ​ട​ന്‍ ത​ന്നെ ചേ​രാ​ന​ല്ലൂ​ര്‍ പോ​ലീ​സും ഏ​ലൂ​ര്‍, ഗാ​ന്ധി​ന​ഗ​ര്‍, തൃ​ക്കാ​ക്ക​ര, ആ​ലു​വ, ഫാ​ക്ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍നി​ന്നു​ള്ള ഫ​യ​ര്‍ ഫോ​ഴ്‌​സ് സം​ഘ​വും സ്ഥ​ല​ത്തെ​ത്തി.

എ​യ​ര്‍ ക​ണ്ടീ​ഷ​ന്‍​ഡ് മു​റി​ക​ള്‍ ആ​യ​തി​നാ​ല്‍ പെ​ട്ടെ​ന്ന് പു​ക ഉ​യ​ര്‍​ന്നു. മ​റ്റു നി​ല​ക​ളി​ലേ​ക്കു തീയും പടർന്നു. ഫ്‌​ളാ​റ്റി​ല്‍ അ​ക​പ്പെ​ട്ടി​രു​ന്ന​വ​രെ ഗ്ലാ​സ് ഡോ​റു​ക​ള്‍ പൊ​ട്ടി​ച്ചാ​ണ് പു​റ​ത്തി​റ​ക്കി​യ​ത്.

പൂ​ര്‍​ണി​മ, കൃ​ഷ്ണ​പ്രി​യ, ആ​യൂ​ബ് എ​ന്നി​വ​ര്‍​ക്കാ​ണ് പൊ​ള്ള​ലേ​റ്റ​ത്. ഇ​വ​രെ അ​മൃ​ത ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.​ ഇ​തി​ല്‍ പൂ​ര്‍​ണി​മ​യു​ടെ പൊ​ള്ള​ല്‍ സാ​ര​മാ​യ​താ​ണ്.

ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​നു കാ​ര​ണ​മെ​ന്ന് സം​ശ​യി​ക്കു​ന്നു. ര​ണ്ടു മ​ണി​ക്കൂ​ര്‍ പ​രി​ശ്ര​മി​ച്ചാ​ണ് തീ ​അ​ണ​യ്ക്കാ​നാ​യ​ത്. ഏ​ക​ദേ​ശം 80 ല​ക്ഷം രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച​താ​യാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

 

Related posts

Leave a Comment