ആറന്മുള: മുൻ എംഎൽഎയും സിപിഎം നേതാവുമായ കെ.സി. രാജഗോപാൽ വീണ്ടും പഞ്ചായത്തിലേക്ക്. മെഴുവേലി ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിലാണ് കെ.സി. രാജഗോപാൽ ജനവിധി തേടുന്നത്.
മുന്പ് മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന അദ്ദേഹം 2006 – 2011 കാലയളവിൽ ആറന്മുള എംഎൽഎ ആയിരുന്നു.സിപിഎം ജില്ലാ കമ്മിറ്റിയിൽനിന്ന് കഴിഞ്ഞ സമ്മേളനത്തിൽ ഒഴിവാക്കപ്പെട്ട അദ്ദേഹം പാർട്ടിയിൽ കടുത്ത വി.എസ്. പക്ഷക്കാരനാണ്.
വി.എസ്. അച്യുതാനന്ദന്റെ ചിത്രത്തോടു കൂടിയ പോസ്റ്ററാണ് കെ.സി. രാജഗോപാൽ ആദ്യം പുറത്തിറക്കിയിരിക്കുന്നത്.

