നാലു വയസുകാരിക്ക് ക്രൂരമർദനം: ഐ​പി​സി 320 വ​കു​പ്പിട്ട് അച്ഛനും മുത്തശിക്കുമെതിരേ കേസെടുത്ത് പോലീസ്

തി​രു​വ​ന​ന്ത​പു​രം: വ​ർ​ക്ക​ല​യി​ൽ നാ​ലു വ​യ​സു​കാ​രി​യെ ക്രൂ​ര​മാ​യി മ​ർ​ദിച്ച സം​ഭ​വ​ത്തി​ൽ അ​ച്ഛ​നും മു​ത്ത​ശി​ക്കു​മെ​തി​രെ കേ​സെ​ടു​ത്തു. വ​ർ​ക്ക​ല പോ​ലീ​സ് ജു​വൈ​ന​ൽ ജ​സ്റ്റി​സ് ആ​ക്ട് പ്ര​കാ​ര​വും ഐ​പി​സി 320 വ​കു​പ്പ് പ്ര​കാ​ര​വും കേ​സെ​ടു​ത്ത​ത്.

മുത്തശ്ശിക്ക് എ​ണ്‍​പ​ത് വ​യ​സ് പ്രാ​യ​മു​ള്ള​തി​നാ​ൽ കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച ശേ​ഷം അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്താ​നു​ള്ള ന​ട​പ​ടി​ക​ളാ​ണ് പോ​ലീ​സ് സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

കു​ട്ടി​യു​ടെ അ​ച്ഛ​നെ​തി​രെ ഇ​ന്ന​ലെ കേ​സെ​ടു​ത്തി​രു​ന്നെ​ങ്കി​ലും കു​ട്ടി​യെ കൗ​ണ്‍​സി​ലിം​ഗി​ന് വി​ധേ​യ​മാ​ക്കി​യ​പ്പോ​ൾ മുത്തശ്ശി​യാ​ണ് അ​ടി​ച്ച​തെ​ന്നും അ​ച്ഛ​ൻ മ​ർ​ദ്ദി​ച്ചി​ട്ടി​ല്ലെ​ന്നും കു​ട്ടി മൊ​ഴി ന​ൽ​കി.

കു​ട്ടി​ക്കും മാ​താ​പി​താ​ക്ക​ൾ​ക്കും ബ​ന്ധു​ക്ക​ൾ​ക്കും പോ​ലീ​സ് കൗ​ണ്‍​സി​ലിം​ഗും ന​ട​ത്തി.കു​ട്ടി​യും അ​മ്മ​യും അ​ച്ഛ​നും മുത്തശ്ശിയും ഒ​രു​മി​ച്ചാ​യി​രു​ന്നു താ​മ​സി​ച്ച് വ​ന്നി​രു​ന്ന​ത്.

ന​ഴ്സ​റി​യി​ൽ പോ​കാ​ൻ മ​ടി കാ​ണി​ച്ച​തി​നാ​ണ് മുത്തശ്ശി കു​ട്ടി​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​ത്. അ​യ​ൽ​വാ​സി മ​ർ​ദന രം​ഗ​ങ്ങ​ൾ വീ​ഡി​യോ​യി​ൽ പ​ക​ർ​ത്തി​യ​ത് വൈ​റ​ലോ​ടെ​യാ​ണ് ജ​ന​പ്ര​തി​നി​ധി​ക​ൾ ഉ​ൾ​പ്പെ​ടെ പ​രാ​തി​യു​മാ​യി വ​ർ​ക്ക​ല പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്.

തു​ട​ർ​ന്ന് മുത്തശ്ശിക്കും അ​ച്ഛ​നു​മെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യും ഇ​രു​വ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു.

Related posts

Leave a Comment