വാഹനാപകടത്തില്‍ നിര്‍ത്താതെ വണ്ടിവിട്ടു പോയ നടിയെയും സുഹൃത്തിനെയും തടഞ്ഞ് നാട്ടുകാര്‍ ! ഇക്കാര്യത്തില്‍ വിശദീകരണവുമായി നടി രംഗത്ത്…

പ്രമുഖ നടി ഗായത്രി സുരേഷ് ഉള്‍പ്പെട്ട ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കൊണ്ടിരിക്കുന്നത്.

കാക്കനാടിന് അടുത്ത് ഉണ്ടാക്കിയ ഒരു വാഹനാപകടത്തിന്റെ പേരില്‍ നടിയെയും ആ വണ്ടിയോടിച്ച സുഹൃത്തിനെയും നാട്ടുകാര്‍ തടഞ്ഞു വെക്കുന്നതും പ്രതിഷേധിക്കുന്നതുമാണ് ആ വീഡിയോയുടെ ഉള്ളടക്കം.

വണ്ടിയില്‍ നിന്ന് പുറത്തു വരാന്‍ കൂട്ടാക്കാത്ത നടിയുടെ സുഹൃത്തിനോട് നാട്ടുകാര്‍ കോപാകുലരാവുന്നതും വീഡിയോയില്‍ കാണാന്‍ സാധിക്കും.

അപകടം ഉണ്ടാക്കിയിട്ട് നടി വാഹനം നിര്‍ത്താതെ പോയി എന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് ഈ സംഭവം നടന്നത്. ഏതായാലും ഈ വിഷയത്തില്‍ ഇപ്പോള്‍ തന്റെ ഇന്‍സ്റ്റഗ്രാം ലൈവിലൂടെ പ്രതികരിച്ചു കൊണ്ട് ഗായത്രി സുരേഷ് രംഗത്ത് വന്നിട്ടുണ്ട്.

അവിടെ സംഭവിച്ച കാര്യങ്ങള്‍ ഗായത്രി വീഡിയോയിലൂടെ വ്യക്തമാക്കുകയാണ്. തങ്ങള്‍ ഒരു വണ്ടിയെ ഓവര്‍ ടേക്ക് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ എതിരെ വന്ന വണ്ടിയുമായി ചെറുതായൊന്നു തട്ടി എന്നും, തങ്ങളുടെയും അവരുടെയും വണ്ടികളുടെ വശങ്ങളിലുള്ള കണ്ണാടി ഉടഞ്ഞു പോയി എന്നുമാണ് ഗായത്രി പറയുന്നത്.

അല്ലാതെ വണ്ടിയില്‍ ഉള്ള ആര്‍ക്കും അപകടം ഒന്നും സംഭവിച്ചില്ല എന്നും ഗായത്രി പറയുന്നു. പക്ഷെ താനൊരു നടി ആയതു കൊണ്ട്, ആ സാഹചര്യത്തില്‍ അവര്‍ എങ്ങനെ തങ്ങളോട് പ്രതികരിക്കും എന്നറിയാത്തതു കൊണ്ട്, ഇടിച്ചതിനു ശേഷം വണ്ടി നിര്‍ത്താതെ പോയി എന്നതാണ് തങ്ങള്‍ ചെയ്ത തെറ്റെന്നും, അത്‌കൊണ്ടാണ് അവര്‍ തങ്ങളെ പിന്തുടര്‍ന്ന് പിടിച്ചു തടഞ്ഞു വെച്ചതെന്നും ഗായത്രി വിശദീകരിക്കുന്നു. അവസാനം പോലീസ് വന്നു കാര്യങ്ങള്‍ ഒത്തുതീര്‍പ്പാക്കി എന്നും ഗായത്രി പറയുന്നു.

Related posts

Leave a Comment