ഇതാണ് ‘പെരുമ്പാമ്പ് ‘ ! പടുകൂറ്റന്‍ പെരുമ്പാമ്പിനെ ഉയര്‍ത്തിയത് ക്രെയിന്‍ ഉപയോഗിച്ച്; വീഡിയോ വൈറലാകുന്നു…

പാമ്പിനെ പേടിയില്ലാത്ത മനുഷ്യര്‍ അപൂര്‍വമാണ്. നേരിട്ട് ഒരു പാമ്പിനെക്കണ്ടാല്‍ പേടിച്ച് വിറയ്ക്കുന്നവരാണ് പലരും. എന്നാല്‍ മനുഷ്യര്‍ക്ക് ഒരേ സമയം പേടിയും കൗതുകവും തോന്നുന്നവയാണ് പെരുമ്പാമ്പ്.

ഇപ്പോള്‍ ഒരു കൂറ്റന്‍ പെരുമ്പാമ്പിനെ ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തിയിരിക്കുന്ന ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. സുശാന്ത നന്ദ ഐഫ്എസാണ് വീഡിയോ പങ്കുവെച്ചത്.

സംഭവം എവിടെയാണെന്ന് വ്യക്തമല്ല. ക്രെയിന്‍ ഉപയോഗിച്ച് കൂറ്റന്‍ പെരുമ്പാമ്പിനെ പൊക്കി ഉയര്‍ത്തിയിരിക്കുന്നതാണ് വീഡിയോയിലെ ശ്രദ്ധേയമായ ഭാഗം.

പെരുമ്പാമ്പ് മുകളിലേക്ക് കയറാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. പെരുമ്പാമ്പിനെ പൊക്കി ഉയര്‍ത്തിയിട്ടും വാല് നിലത്ത് മുട്ടിനില്‍ക്കുന്നത് ഇത് കൂറ്റന്‍ പെരുമ്പാമ്പ് ആണെന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കുന്നു.

Related posts

Leave a Comment