മക്കളും മരുമക്കളും കൊച്ചുമക്കളുമായി 178 പേർ അടങ്ങുന്ന വലിയൊരുകുടുംബത്തിന്റെ മുത്തശി വിടവാങ്ങി.ചേലച്ചുവട് കത്തിപ്പാറത്തടം ചാഞ്ഞവെട്ടിക്കൽ പരേതനായ കുഞ്ഞൻകണ്ടയുടെ ഭാര്യ ദേവകിയമ്മ (107) ആണ് വിടവാങ്ങിയത്. അഞ്ചു തലമുറയുടെ മുത്തശിയാണ് ദേവകിയമ്മ. അഞ്ചാം തലമുറയിലെ ഇളമുറക്കാരൻ ധുവിന് പ്രായം 10 മാസം.
അഞ്ചുമാസം മുൻപുവരെ യാതൊരു രോഗവും ഈ അമ്മയെ അലട്ടിയിരുന്നില്ല. വർഷങ്ങൾക്ക് മുൻപ് ഭർത്താവിന്റെ കൈപിടിച്ച് ഹൈറേഞ്ചിലെ ഉപ്പുതോട്ടിലെത്തിയതാണ് ദേവകിയമ്മ.
23 വർഷം മുൻപ് ഭർത്താവ് മരിച്ചു. പിന്നെ ഇളയ മകൻ ക്രൂഷിനോടൊപ്പമായിരുന്നു താമസം. കൊന്നത്തടി വരകിൽ കുടുംബാംഗമാണ്. നൂറാംപിറന്നാൾ മക്കളും കൊച്ചുമക്കളുമൊക്കെയെത്തി ആഘോഷമാക്കിയിരുന്നു.
നാലു മക്കളും അഞ്ചു മരുമക്കളും നേരത്തേ മരിച്ചതു മാത്രമായിരുന്നു ദുഃഖം. കേരളത്തിൽ പൊതുതെരഞ്ഞെടുപ്പു വന്നതിനുശേഷം വോട്ടുകൾ കൃത്യമായി ചെയ്യുമായിരുന്നു.

