അണക്കെട്ട് നിറഞ്ഞുകൊണ്ടേയിരിക്കുന്നു; ഒരടി കൂടി ഉയർന്നാൽ…; കേ​ര​ള​ത്തി​ൽ നി​ല​വി​ൽ പ്ര​ള​യ സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് കേ​ന്ദ്ര ജ​ല ക​മ്മീ​ഷ​ൻ

ചെ​റു​തോ​ണി: ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ജ​ല​നി​ര​പ്പ് 2396.86 അ​ടി​യി​ലെ​ത്തി​യ​തോ​ടെ​യാ​ണ് രാ​വി​ലെ ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ച​ത്.

ഇ​തി​ല്‍​നി​ന്ന് ഒ​ര​ടി കൂ​ടി ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്നാ​ല്‍ റെ​ഡ് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ക്കും. 2396.96 അ​ടി​യാ​ണ് നി​ല​വി​ല്‍ അ​ണ​ക്കെ​ട്ടി​ലു​ള്ള ജ​ല​നി​ര​പ്പ്.

അ​ണ​ക്കെ​ട്ടി​ലെ പ​ര​മാ​വ​ധി സം​ഭ​ര​ണ​ശേ​ഷി 2403 അ​ടി​യാ​ണ്. വൃ​ഷ്ടി പ്ര​ദേ​ശ​ത്ത് തു​ട​ർ​ച്ച​യാ​യി മ​ഴ ല​ഭി​ക്കു​ന്ന​തി​നാ​ലാ​ണ് അ​ണ​ക്കെ​ട്ടി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന​ത്.

മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ലും ജ​ല​നി​ര​പ്പ് ഉ​യ​രു​ക​യാ​ണ്. ജ​ല​നി​ര​പ്പ് 133 അ​ടി പി​ന്നി​ട്ടു. കേ​ര​ള​ത്തി​ൽ നി​ല​വി​ൽ പ്ര​ള​യ സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് കേ​ന്ദ്ര ജ​ല ക​മ്മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

പ​ത്ത​നം​തി​ട്ട പ​മ്പ അ​ണ​ക്കെ​ട്ടി​ലും ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഇ​തി​നി​ടെ, ഡാ​മു​ക​ള്‍ തു​റ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഉ​ന്ന​ത​ത​ല അ​വ​ലോ​ക​ന യോ​ഗം ചേ​രു​ക​യാ​ണ്. മ​ഴ​ക്കെ​ടു​തി സം​ബ​ന്ധി​ച്ചും മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​വ​ലോ​ക​നം ന​ട​ത്തും.

Related posts

Leave a Comment