തിരുവനന്തപുരം: വിവാഹിതയായ സ്ത്രീയെ സുഹൃത്തുക്കൾ ചേർന്ന് കൂട്ട ബലാത്സംഗം ചെയ്ത കേസിൽ പോലീസുകാരനുൾപ്പെടെ മൂന്നു പ്രതികൾക്ക് 10 വർഷം കഠിനതടവും 50000 രൂപ വീതം പിഴയും വിധിച്ച് കോടതി
വിവാഹിതയായ നെയ്യാറ്റിൻകര സ്വദേശിനിയായ യുവതിയെ പ്രണയം നടിച്ച് ഒന്നാം പ്രതി വശീകരിക്കുകയും തുടർന്ന് മറ്റുള്ളവർക്കുകൂടി കാഴ്ചവയ്ക്കുകയും ചെയ്തുവെന്നാണ് കുറ്റപത്രത്തിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
ഒന്നാം പ്രതി പാപ്പനംകോട് എസ്റ്റേറ്റ്, വാറുവിളാകത്ത് ഷാന മൻസിലിൽ സച്ചു എന്ന സജാദ് (33), രണ്ടാം പ്രതി വിളവൂർക്കൽ, വിളയിൽക്കോണം സെറ്റിൽമെന്റ് ലക്ഷംവീട് കോളനി ശ്രീജിത്ത് ഭവനിൽ ശ്രീജിത്ത് (32), മൂന്നാം പ്രതി പോലീസുകാരനായ ചൂഴാറ്റുകോട്ട, നിരപ്പുവിള ആശ്രയ വീട്ടിൽ അഭയൻ(47) എന്നിവരെയാണ് ശിക്ഷിച്ചത്.
2016ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിധി വായിച്ചു കേൾപ്പിച്ചശേഷം പ്രതികളെ സെൻട്രൽ ജയിലിലേക്കു മാറ്റി. മൂന്നാം പ്രതി അഭയൻ തൃശൂർ ജില്ലയിലെ ട്രാഫിക് പോലീസ് ഓഫീസറാണ്.

