പട്ന: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ മഹാസഖ്യം വൻവിജയം നേടി അധികാരത്തിലെത്തുമെന്ന് സമാജ്വാദി പാർട്ടി എംപി അവധേഷ് പ്രസാദ്. തേജസ്വിയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലെത്തുമെന്ന കാര്യം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.
“എക്സിറ്റ് പോൾ ഫലങ്ങൾ തെറ്റാണ്. നേരത്തെയും ബിഹാറിന്റെ കാര്യത്തിൽ അത് സംഭവിച്ചിട്ടുണ്ട്. ജനങ്ങൾ എൻഡിഎയ്ക്ക് എതിരാണ്. സർക്കാർ മാറണമെന്നാണ് അവർ ആഗ്രഹിക്കുന്നത്.’- പ്രസാദ് പറഞ്ഞു.
മഹാസഖ്യത്തിന് കുറഞ്ഞത് 175 സീറ്റുകൾ ലഭിക്കുമെന്നും അദ്ദഹേ അവകാശപ്പെട്ടു. ചൊവ്വാഴ്ച പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളെല്ലാം എൻഡിഎയുടെ വിജയമാണ് പ്രവചിച്ചിരുന്നത്. 66.91% പേരാണ് ബിഹാറിൽ വോട്ട് രേഖപ്പെടുത്തിയത്.

