ഇ​രു​പ​തു​ക​ളി​ൽ നി​ന്ന് മു​പ്പ​തി​ലേ​ക്കു ക​ട​ക്കു​ന്ന​ത് ഒ​ട്ടും സു​ഖ​മി​ല്ലാ​ത്ത പ​രി​പാ​ടി;​ തി​രി​ച്ച​റി​വു​ക​ളെ​ക്കു​റി​ച്ച് അ​ശ്വ​തി ശ്രീ​കാ​ന്ത്

ഇ​രു​പ​തു​ക​ളി​ൽ നി​ന്ന് മു​പ്പ​തി​ലേ​ക്കു ക​ട​ക്കു​ന്ന​ത് ഒ​ട്ടും സു​ഖ​മി​ല്ലാ​ത്ത പ​രി​പാ​ടി​യാ​യി​രു​ന്നു. മു​പ്പ​താ​മ​ത്തെ പി​റ​ന്നാ​ളി​ന്‍റെ ത​ലേ​രാ​ത്രി അ​വ​സാ​നി​ക്കാ​തി​രി​ക്ക​ണേ എ​ന്നാ​ഗ്ര​ഹി​ച്ചി​ട്ടു​ണ്ട്. മു​പ്പ​തു​ക​ൾ ഒ​രു സ്ത്രീ​യെ സം​ബ​ന്ധി​ച്ച് തി​രി​ച്ച​റി​വു​ക​ളു​ടെ കാ​ല​മാ​ണെ​ന്ന് മു​ന്നേ​ന​ട​ന്ന പ​ല​രും പ​റ​ഞ്ഞ​താ​യി​രു​ന്നു ആ​കെ​യു​ള്ള ആ​ശ്വാ​സം.

തി​രി​ച്ച​റി​വ് എ​ന്നൊ​ന്നും പ​റ​ഞ്ഞാ​ൽ പോ​രാ… പ​ണ്ട​ത്തെ എ​ന്‍റെ പൊ​ടി പോ​ലു​മി​ല്ല ക​ണ്ടുപി​ടി​ക്കാ​നെ​ന്ന​വ​ണ്ണം ഉ​ട​ച്ചു വാ​ർ​ക്കേ​ണ്ടി വ​ന്ന വ​ർ​ഷ​ങ്ങ​ളാ​യി​രു​ന്നു പി​ന്നി​ങ്ങോ​ട്ട്‍. പ​ണ്ട​ത്തെ ഒ​രു ചാ​റ്റി​ന്‍റെ സ്ക്രീ​ൻ ഷോ​ട്ട് ഈ​യി​ടെ ഒ​രു സു​ഹൃ​ത്ത് അ​യ​ച്ചു ത​ന്നു-​അ​തി​ൽ സ​ങ്ക​ട​ങ്ങ​ൾ എ​ണ്ണിപ്പെറു​ക്കി പ​റ​യു​ന്ന, ചു​റ്റു​പാ​ടു​ക​ളി​ൽ മു​ഴു​വ​ൻ പ്ര​ശ്ന​ങ്ങ​ൾ കാ​ണു​ന്ന, നി​സ​ഹാ​യ​യാ​യ പെ​ൺ​കു​ട്ടി​യെ ക​ണ്ട് ഇ​വ​ളേ​താ എ​ന്ന് ഞാ​ൻ ത​ന്നെ അ​മ്പ​ര​ന്നു.

മു​പ്പ​തു​ക​ളു​ടെ അ​വ​സാ​ന ലാ​പ്പി​ലാ​ണ് ഇ​പ്പോ​ൾ. അ​ത് തീ​രും മു​ന്നേ ഈ​യൊ​രു കാ​ലം അ​ട​യാ​ള​പ്പെ​ടു​ത്ത​ണ​മെ​ന്ന് തോ​ന്നു​ന്നു… ഇ​രു​പ​ത്തൊ​ന്പ​താം പി​റ​ന്നാ​ളി​ന്‍റെ രാ​ത്രി സം​ഘ​ർ​ഷ​ത്തി​ലാ​വു​ന്ന ഒ​രാ​ൾ​ക്കെ​ങ്കി​ലും ഉ​പ​കാ​ര​പ്പെ​ട്ടാ​ലോ..! -അ​ശ്വ​തി ശ്രീ​കാ​ന്ത്

Related posts

Leave a Comment