ഇ​റാ​ന്‍റെ മി​സൈ​ൽ പ​ദ്ധ​തി: ഇ​ന്ത്യ​ൻ ക​മ്പ​നി​ക്കു​ൾ​പ്പെ​ടെ അ​മേ​രി​ക്ക​ൻ ഉ​പ​രോ​ധം

വാ​ഷിം​ഗ്ട‌​ൺ ഡി​സി: ഇ​റാ​ന്‍റെ ബാ​ലി​സ്റ്റി​ക് മി​സൈ​ൽ പ​ദ്ധ​തി​യു​മാ​യി സ​ഹ​ക​രി​ക്കു​ന്ന ഇ​ന്ത്യ​യും ചൈ​ന​യു​മു​ൾ​പ്പെ​ടെ നി​ര​വ​ധി രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 32 വ്യ​ക്തി​ക​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​മേ​രി​ക്ക ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തി.

ഇ​റാ​ന്‍റെ മി​സൈ​ലു​ക​ളു​ടെ​യും ആ​യു​ധ​ങ്ങ​ളു​ടെ​യും വി​പു​ലീ​ക​ര​ണ​ത്തെ ചെ​റു​ക്കാ​നു​ള്ള പ്ര​സി​ഡ​ന്‍റ് ട്രം​പി​ന്‍റെ ശ്ര​മ​ങ്ങ​ൾ​ക്ക് അ​നു​സൃ​ത​മാ​യാ​ണ് ന​ട​പ​ടി​യെ​ന്ന് യു​എ​സ് സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് അ​റി​യി​ച്ചു. ഇ​റാ​ൻ, ചൈ​ന, ഹോ​ങ്കോം​ഗ്, യു​എ​ഇ, തു​ർ​ക്കി, ഇ​ന്ത്യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലെ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും വ്യ​ക്തി​ക​ൾ​ക്കു​മാ​ണ് ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

അ​മേ​രി​ക്ക​ൻ ഉ​പ​രോ​ധ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട ഇ​ന്ത്യ​ൻ ക​മ്പ​നി ഫാം​ലെ​യ്ൻ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡാ​ണ്. ഉ​പ​രോ​ധ രേ​ഖ​യി​ൽ പ​രാ​മ​ർ​ശി​ച്ചി​രി​ക്കു​ന്ന പ്ര​ധാ​ന വ്യ​ക്തി​ക​ളി​ൽ ഒ​രാ​ളാ​ണ് യു​എ​ഇ ആ​സ്ഥാ​ന​മാ​യു​ള്ള ഫാം​ലെ​യ്നി​ന്‍റെ ഡ​യ​റ​ക്ട​ർ മാ​ർ​ക്കോ ക്ലിം​ഗെ.

Related posts

Leave a Comment