കമൽ സാർ സംവിധാനം ചെയ്ത ‘രാപ്പകൽ’ എന്ന ചിത്രത്തിലെ പോകാതെ കരിയിലക്കാറ്റേ… എന്ന പാട്ട് പാടികഴിഞ്ഞ് എന്നെ ഏറ്റവും കൂടുതൽ അഭിനന്ദിച്ചത് സിനിമയുടെ റൈറ്റർ ആയ ടി.എ. റസാക്ക് ആണ്. മലയാളത്തിൽ നീ ഒരുപാടു പാട്ട് പാടുമെങ്കിലും ഈ ഗാനം നിനക്ക് ഒരു ബഞ്ച്മാർക്ക് ആകുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
ഞാൻ കുറേ പാട്ട് പാടിയിട്ടുണ്ടെങ്കിലും ഈ പാട്ടിന് ഒരു പ്രത്യേക സ്നേഹം ഉണ്ട്. അഫ്സൽ എന്ന ഗായകൻ ഒരു അടിപൊളി സിംഗർ ആയി നിലനിൽക്കുന്നതോടൊപ്പം ഇത്തരം പാട്ടുകളും പാടാൻ കഴിയുമെന്ന് തെളിയിക്കാൻപറ്റി.
ഈ പാട്ട് നിനക്കു സ്പെഷൽ അല്ലേ എന്ന് മമ്മൂക്ക എന്നോടു ചോദിക്കാറുണ്ട്. അന്ന് പാട്ടുപാടിയതിനുശേഷം കണ്ടില്ലെങ്കിലും പിന്നീട് കാണുമ്പോൾ ആ പാട്ടിനൊരു പ്രത്യേകതയുണ്ട് എന്ന് മമ്മൂക്ക പറയുമായിരുന്നു എന്ന് അഫ്സൽ പറഞ്ഞു.

