ഭൂപ്രകൃതിയാലും ചരിത്രപരമായ പ്രത്യേകതകളാലും ഇന്ത്യയുടെ പ്രശസ്തിക്ക് ലോകമെന്പാടും നല്ല ഖ്യാതിയാണ്. ഇത് നിരവധി വിദേശികളെ ഇന്ത്യയിലേക്ക് ആകർഷിക്കാൻ കാരണമാണ്. ചിലർ ഇന്ത്യയിലെത്തി ഇവിടുത്തെ സംസ്കാരവും പ്രത്യേകതയുമൊക്കം അകൃഷ്ടരായി ഇന്ത്യയിൽത്തന്നെ സ്ഥിര താമസമാക്കാറുമുണ്ട്.
അങ്ങനെ ഇന്ത്യ സന്ദർശിക്കാൻ എത്തിയതാണ് ബ്രിട്ടീഷ് യുവതി ഡീന ലീ. ഇവരൊരു ട്രാവൽ വ്ലോഗർ കൂടിയാണ്. ആറ് മാസം ഇന്ത്യയിൽ കഴിഞ്ഞ ശേഷം തിരികെ പോകുന്ന ഡീന പങ്കുവച്ച വികരഭരിതമായ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
കുറിപ്പ്…
‘അഞ്ചര മാസത്തെ താമസത്തിനു ശേഷം ഇന്നിവിടെ എന്റെ അവസാനത്തെ ദിവസമാണ്. യാത്രയിലെ അവസാനത്തെ ടുക്-ടുക്ക് എടുക്കുകയാണ് ഞാനിപ്പോൾ. എന്റെ മുടിയിഴകളെ കാറ്റ് തഴുകുമ്പോൾ ഓർമകളെല്ലാം എന്റെ ഉള്ളിലേക്ക് ഒഴുകിയെത്തുകയാണ്’.
ഒരു സ്ഥലം എത്രത്തോളം നമുക്കുള്ളിൽ തന്നെ നിലനിൽക്കുമെന്ന് പറയുക പ്രയാസമാണ്. ഈ വർഷത്തിന്റെ തുടക്കത്തിൽ ഇവിടേക്ക് എത്തുന്പോൾ ഇന്ത്യ എങ്ങനെയായിരിക്കുമെന്നതിനെ കുറിച്ച് എനിക്ക് ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. അടുത്ത രണ്ട് മാസങ്ങൾ എന്താണെനിക്കായി വാഗ്ദാനം ചെയ്യുന്നതെന്നറിയാനുള്ള ആവേശത്തിലായിരുന്നു ഞാൻ.’
‘സുഹൃത്തുക്കളോടും കൊച്ചുമക്കളോടും ജീവിതകാലത്തേക്ക് എന്നേക്കുമായി പറയാനുള്ള കഥയുമായിട്ടാണ് ഞാൻ ഇന്ത്യയിൽ നിന്നും പോകുന്നത്. ഏതാണ് ഇന്ത്യയിലെ മികച്ച നിമിഷങ്ങളെന്ന് പറയുക എനിക്ക് പ്രയാസമാണ്. കാരണം എല്ലാ നിമിഷങ്ങളും മികച്ചതായിരുന്നു. എന്നാൽ, ഇന്ത്യയിലെ ആളുകളെയാണ് ഏറ്റവും ഇഷ്ടപ്പെട്ടത്. ഇന്ത്യയ്ക്കും യാത്രയിൽ കണ്ടുമുട്ടിയ എല്ലാവർക്കും നന്ദി. നാം വീണ്ടും കണ്ടുമുട്ടുന്നത് വരെ’ എന്ന് ലീ…
പോസ്റ്റ് വൈറലായതോടെ നിരവധി ആളുകളാണ് കമന്റുമായി എത്തിയത്. എത്രത്തോളം അവർക്ക് ഇന്ത്യ എന്ന മഹാരാജ്യം ഇഷ്ടമായി എന്നത് ഈ ഒരൊറ്റ പോസ്റ്റിൽ നിന്നും മനസിലാക്കാൻ സാധിക്കുമെന്നാണ് എല്ലാവരും കമന്റ് ചെയ്തത്.

