കൊച്ചി ഇങ്ങനെയൊക്കയാ… ക​ടം വാ​ങ്ങി​യ പ​ണം തി​രി​കെ ചോ​ദി​ച്ച​തി​ന്‍റെ  വൈരാഗ്യം; യുവാവിനെ കുത്താൻ കത്തിവാങ്ങിയത് ഓൺലൈനിൽ നിന്ന്

 

 

കൊ​ച്ചി: ക​ടം വാ​ങ്ങി​യ പ​ണം തി​രി​കെ ചോ​ദി​ച്ച​തി​ന്‍റെ പേ​രി​ലു​ണ്ടാ​യ വാ​ക്കു​ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്ന് യു​വാ​വി​നെ കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച കേ​സി​ല്‍ പ്ര​തി ക​ത്തി വാ​ങ്ങി​യ​ത് ഓ​ൺ​ലൈ​നി​ൽ.

ഒ​രാ​ഴ്ച മു​ന്പാ​ണ് കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​യ കോ​ന്തു​രു​ത്തി സ്വ​ദേ​ശി ന​വീ​ന്‍ (20) പ്ര​മു​ഖ ഒ​ൺ​ലൈ​ൻ ഷോ​പ്പിം​ഗ് സൈ​റ്റി​ലൂ​ടെ ക​ത്തി വാ​ങ്ങു​ന്ന​ത്. കോ​ന്തു​രു​ത്തി ജ്യേ​താ​ന​ഗ​ര്‍ റോ​ഡി​ല്‍ ക​സീ​ബ കോ​ള​നി​യി​ല്‍ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന വി​ശാ​ല്‍ (19) എ​ന്ന​യാ​ളെ​യാ​ണ് കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച​ത്.

കേ​സി​ൽ ക​സ്തൂ​ബാ​ന​ഗ​റി​ല്‍ താ​മ​സി​ക്കു​ന്ന മെ​ജോ (23), മോ​സ​സ് (19) എ​ന്നി​വ​രെ​യും പോ​ലീ​സ് എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. കേ​സി​ലെ നാ​ലാം പ്ര​തി ഒ​ളി​വി​ലാ​ണ്. ഇ​യാ​ള്‍​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

പി​ടി​യി​ലാ​യ പ്ര​തി​ക​ള്‍ അ​ടി​പി​ടി, മ​യ​ക്കു​മ​രു​ന്ന്, ന​ര​ഹ​ത്യ​ശ്ര​മ കേ​സി​ലും പ്ര​തി​ക​ളാ​ണ്. ക​ത്തി​യും പ്ര​തി​ക​ള്‍ സ​ഞ്ച​രി​ച്ചി​രു​ന്ന ഓ​ട്ടോ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തു.

Related posts

Leave a Comment