കെ.​സി വേ​ണു​ഗോ​പാ​ൽ എം​പിയു​ടെ പേ​ര് നീ​ക്കം ചെ​യ്തു;​ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധി​ച്ചു; 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ പേ​ര് പു​ന:​സ്ഥാ​പി​ക്കും


മ​ണ്ണ​ഞ്ചേ​രി:​ ക​ല​വൂ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ കെ.​സി വേ​ണു​ഗോ​പാ​ൽ എം​പി​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്ന് അ​ൻ​പ​ത് ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ച് നി​ർ​മി​ച്ച ഒ​പി വി​ഭാ​ഗം കെ​ട്ടി​ട​ത്തി​ൽ നി​ന്ന് അ​ദ്ദേ​ഹ​ത്തിന്‍റെ പേ​ര് നീ​ക്കം ചെ​യ്ത​തി​നെ​തി​രെ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റു​ടെ ഓ​ഫീ​സി​ന് മു​ന്നി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് ക​ല​വൂ​ർ മ​ണ്ഡ​ലം ക​മ്മ​റ്റി പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു.

മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റും മ​റ്റ് ജീ​വ​ന​ക്കാ​രു​മാ​യി യൂ​ത്ത് കോ​ൺ​ഗ്ര​സ് ഭാ​ര​വാ​ഹി​ക​ളാ​യ ക​ണ്ണ​ൻ.​വി.​മ​റ്റ​ത്തി​ൽ, അ​ജി​ത്ത് കു​മാ​ർ,വി​നോ​ദ്, ജ​സ്റ്റി​ൻ കു​ന്നേ​ൽ എ​ന്നി​വ​ർ ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ പേ​ര് പു​ന:​സ്ഥാ​പി​ക്കും എ​ന്ന മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റു​ടെ ഉ​റ​പ്പി​ൽ തു​ട​ർ​സ​മ​ര പ​രി​പാ​ടി​ക​ൾ മാ​റ്റി​വെ​ച്ചു.

പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക്ക് സ​ജീ​വ്, എ​സ്.​ആ​ർ നാ​സ്, സി.​കെ ബാ​ബു, പ്ര​തീ​ഷ്, അ​ജ്മ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Related posts

Leave a Comment