ടൈഗര്‍ ഷ്രോഫിനൊപ്പം ഹീറോപന്തി (2014) എന്ന ചിത്രത്തിലൂടെയാണ് കൃതി സനോൻ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. സിനിമയിൽ എത്തുന്ന സമയത്ത് തനിക്ക് തോന്നിയ ക്രഷിന്റെ കാര്യം കൃതി തുറന്ന് പറഞ്ഞതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. തന്റെ മുറിയില്‍ എന്റെ ടീനേജ് ക്രഷായ ഹൃത്വിക് റോഷന്റെ പോസ്റ്ററുകള്‍ മാത്രമാണ് ഉണ്ടായിരുന്നത് എന്ന് കൃതി പറഞ്ഞു.
ഹീറോപന്തി റിലീസ് ചെയ്ത സമയത്ത് അദ്ദേഹത്തിനുവേണ്ടി മാത്രം ടൈഗര്‍ സിനിമയുടെ സ്പെഷല്‍ സ്ക്രീനിംഗ് നടത്തിയിരുന്നു. എനിക്ക് അതിനെക്കുറിച്ച് അറിയില്ലായിരുന്നു. സിനിമ റിലീസായ അന്ന് ഞാന്‍ ഉറങ്ങുമ്പോള്‍ പുലര്‍ച്ചെ രണ്ട് മണിക്ക് എന്റെ ഫോണ്‍ ശബ്ദിച്ചു.
ഒരു അജ്ഞാത നമ്പര്‍ ആയിരുന്നു. ഞാന്‍ ട്രൂകോളറില് നോക്കി, അതില്‍ ഹൃത്വിക് റോഷന് എന്നാണ് കാണിച്ചത്. അദ്ദേഹം എന്നെ വിളിച്ചതാണെന്ന് മനസിലാക്കാന്‍ കുറച്ചു സമയമെടുത്തു. പിന്നെ രാവിലെ ആകുന്നതുവരെ കാത്തിരുന്നു, അദ്ദേഹത്തെ തിരികെ വിളിച്ചു എന്ന് കൃതി പറഞ്ഞു.

