ഷോ​ക്ക​ടി​പ്പി​ക്കു​ന്ന ബില്ലുമായി കെഎസ്ഇബി! ഓ​ണ്‍​ലൈ​നി​ൽ വൈ​ദ്യു​തി ചാ​ർ​ജ് അ​ട​യ്ക്കു​ന്ന​വരും ശ്രദ്ധിക്കുക…

ചാ​ല​ക്കു​ടി: ഇ​ത്ത​വ​ണ പ​ല​ർ​ക്കും ല​ഭി​ച്ച​ത് ഷോ​ക്ക​ടി​പ്പി​ക്കു​ന്ന വൈ​ദ്യു​തി ബി​ൽ. സാ​ധാ​ര​ണ ല​ഭി​ക്കു​ന്ന​തി​നേ​ക്കാ​ൾ ഇ​ര​ട്ടി​യി​ല​ധി​കം തു​ക​യാ​ണ് ബി​ല്ലി​ൽ കാ​ണി​ച്ചി​രി​ക്കു​ന്ന​ത്.

സാ​ധാ​ര​ണ​യാ​യി ഉ​പ​യോ​ഗി​ക്കു​ന്ന വൈ​ദ്യു​തി മാ​ത്ര​മേ ഉ​പ​യോ​ഗി​ച്ചി​ട്ടു​ള്ളൂ. പി​ന്നെ എങ്ങനെയാണ് വൈ​ദ്യു​തി ചാ​ർ​ജ് കൂ​ടു​ന്ന​ത് എ​ന്ന ചോ​ദ്യ​ത്തി​ന് ഉ​ത്ത​ര​മി​ല്ല.

വൈ​ദ്യു​തി ചാ​ർ​ജു വ​ർ​ധി​ച്ച​തി​നെ​തി​രെ പ​രാ​തി ന​ല്കി​യി​ട്ടൊ​ന്നും കാ​ര്യ​മി​ല്ല.

നി​ശ്ചി​ത​ദി​വ​സം വൈ​ദ്യു​തി ബി​ൽ അ​ട​ച്ചി​ല്ലെ​ങ്കി​ൽ വൈ​ദ്യു​തി ക​ണ​ക്്ഷ​ൻ വിഛേ​ദി​ച്ചി​രി​ക്കും.

വൈ​ദ്യു​തി അ​ധി​കൃ​ത​ർ ഇ​ക്കാ​ര്യ​ത്തി​ൽ വ​ള​രെ കൃ​ത്യ​ത​യാ​ണ്. ഓ​ണ്‍​ലൈ​നി​ൽ വൈ​ദ്യു​തി ചാ​ർ​ജ് അ​ട​യ്ക്കു​ന്ന​വ​രു​ടെ ഫ്യൂ​സ് ഉൗ​രാ​ൻ എ​ത്താ​റു​ണ്ട്.

ഓ​ണ്‍​ലൈ​നി​ൽ വൈ​ദ്യു​തി ചാ​ർ​ജ് അ​ട​യ്ക്കു​ന്ന​വ​ർ ത​ങ്ങ​ൾ ഓ​ണ്‍​ലൈ​നി​ൽ വൈ​ദ്യു​തി​ചാ​ർ​ജ് അ​ട​ച്ചി​ട്ടു​ണ്ടെ​ന്ന് വ്യ​ക്ത​മാ​ക്കി​യാ​ലും ഉ​റ​പ്പു​വ​രു​ത്തി​യാ​ലേ വൈ​ദ്യു​തി ക​ണ​ക്്ഷ​ൻ വിഛേ​ദി​ക്കാ​തി​രി​ക്കു​ക​യു​ള്ളൂ.

ഇ​പ്പോ​ൾ ല​ഭി​ച്ചി​രി​ക്കു​ന്ന ഇ​ര​ട്ടി തു​ക​യു​ടെ ബി​ൽ എ​ന്തു ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ വി​ഷ​മി​ക്കു​ക​യാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ൾ.

Related posts

Leave a Comment