കുംഭമേളയെ ഞെട്ടിച്ച് കോവിഡ്; മുഖ്യ സന്യാസി അടക്കം മരിച്ചു; ഒരു വിഭാഗം പിൻമാറി


ഡെ​റാ​ഡൂ​ണ്‍: ഉ​ത്ത​രാ​ഖ​ണ്ഡി​ൽ സൂ​പ്പ​ർ സ്പ്രെ​ഡി​നു​ള്ള സാ​ധ്യ​ത ഏ​റി​യ​തി​നാ​ൽ കും​ഭ​മേ​ള ച​ട​ങ്ങു​ക​ൾ വെ​ട്ടി​ക്കു​റ​യ്ക്കാ​ൻ സം​ഘാ​ട​ക​ർ തീ​രു​മാ​നി​ച്ചു. 13 പ്ര​ധാ​ന അ​ഖാ​ഢ​ക​ളി​ൽ ഒ​ന്നാ​യ നി​ര​ഞ്ജി​നി അ​ഖാ​ഢ​യാ​ണ് നാ​ളെ മേ​ള സ​മാ​പി​ക്കു​മെ​ന്നു പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. അ​ഖാ​ഢ പ​രി​ഷ​ത്തി​ന്‍റെ അ​ന്തി​മ തീ​രു​മാ​ന​ത്തോ​ടെ മേ​ള സ​മാ​പി​ച്ചേ​ക്കും.

ഹ​രി​ദ്വാ​റി​ലെ കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ രൂ​ക്ഷ​മാ​യ സ്ഥി​തി ക​ണ​ക്കി​ലെ​ടു​ത്ത് കും​ഭ​മേ​ള അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണെ​ന്ന് നി​ര​ഞ്ജി​നി അ​ഖാ​ഢ സെ​ക്ര​ട്ട​റി ര​വീ​ന്ദ്ര​പു​രി മ​ഹാ​രാ​ജ് പ​റ​ഞ്ഞു. ഈ ​മാ​സം 30 വ​രെ കു​ഭ​മേ​ള ന​ട​ത്താ​നാ​ണ് നേ​ര​ത്തേ നി​ശ്ച​യി​ച്ചി​രു​ന്ന​ത്.

ഇ​വി​ടെ ക​ഴി​ഞ്ഞ​ദി​വ​സം മാ​ത്രം 1700ലേ​റെ പു​തി​യ കേ​സു​ക​ൾ സ്ഥി​രീ​ക​രി​ച്ചു. ച​ട​ങ്ങു​ക​ൾ അ​വ​സാ​നി​പ്പി​ച്ചാ​ൽ തീ​ർ​ഥാ​ട​ക​ർ മ​ട​ങ്ങി​പ്പോ​കും എ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലാ​ണ് സം​ഘാ​ട​ക​ർ.

മു​ഖ്യ​ൻ മ​രി​ച്ചു, നി​ർ​വാ​ണി അ​ഖാ​ഢ പി​ൻ​വാ​ങ്ങി

ഹ​രി​ദ്വാ​ർ: മു​ഖ്യ സ​ന്യാ​സി​യാ​യ മ​ഹാ​മ​ണ്ഡ​ലേ​ശ്വ​ർ ക​പി​ൽ​ദേ​വ് ദാ​സി​ന്‍റെ മ​ര​ണ​ത്തോ​ടെ മ​ഹാ കും​ഭ​മേ​ള​യി​ൽ​നി​ന്നു പി​ൻ​വാ​ങ്ങാ​ൻ ര​ണ്ടാ​മ​ത്തെ വ​ലി​യ അ​ഖാ​ഢ​യാ​യ നി​ർ​വാ​ണി തീ​രു​മാ​നി​ച്ചു.

കും​ഭ​മേ​ള വേ​ദി​ക്ക​ടു​ത്ത് സ്വ​കാ​ര്യ കേ​ന്ദ്ര​ത്തി​ൽ കോ​വി​ഡ് ബാ​ധ​യെ​ത്തു​ട​ർ​ന്നാ​ണ് 65കാ​ര​നാ​യ മ​ഹാ​മ​ണ്ഡ​ലേ​ശ്വ​ർ മ​രി​ച്ച​ത്. ഹ​രി​ദ്വാ​റി​ൽ എ​ഴു​പ​തോ​ളം മു​തി​ർ​ന്ന സ​ന്യാ​സി​മാ​ർ​ക്ക് കോ​വി​ഡ് ബാ​ധി​ച്ച​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Related posts

Leave a Comment