കു​വൈ​റ്റി​ൽ‌ എ​ണ്ണ​ഖ​ന​ന കേ​ന്ദ്ര​ത്തി​ൽ അ​പ​ക​ടം; ര​ണ്ടു മ​ല​യാ​ളി​ക​ൾ മ​രി​ച്ചു

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് അ​ബ്ദ​ല്ലി​യി​ലെ എ​ണ്ണ ഖ​ന​ന കേ​ന്ദ്ര​ത്തി​ല്‍ ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ടു മ​ല​യാ​ളി​ക​ൾ മ​രി​ച്ചു. തൃ​ശൂ​ര്‍ സ്വ​ദേ​ശി ന​ടു​വി​ലെ പ​റ​മ്പി​ല്‍ നി​ഷി​ല്‍ സ​ദാ​ന​ന്ദ​ന്‍ (40), കൊ​ല്ലം സ്വ​ദേ​ശി സു​നി​ല്‍ സോ​ള​മ​ന്‍ (43) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്‌.

ഇ​രു​വ​രും ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. അ​പ​ക​ട​ത്തി​ന്‍റെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​യി​ട്ടി​ല്ല. അ​പ​ക​ടം സം​ബ​ന്ധി​ച്ച ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം വ​ന്നി​ട്ടി​ല്ല.

കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ എം​ബ​സി അ​ധി​കൃ​ത​രും ക​മ്പ​നി അ​ധി​കൃ​ത​രും വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ടി​ട്ടു​ണ്ട്. മൃ​ത​ദേ​ഹ​ങ്ങ​ൾ ജ​ഹ്റ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

Related posts

Leave a Comment