കോരിച്ചൊരിയുന്ന മഴ, ആഞ്ഞുവീശുന്ന കാറ്റ്, ക​ര​യേ​താ നി​ല​മേ​താ എ​ന്ന​റി​യാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി..! ജീവൻ പണയംവച്ച് വെളിച്ചമെത്തിച്ചു; താ​ര​ങ്ങ​ളാ​യി മ​ധു​വും സ​ന്തോ​ഷും

പി.​ഏ.​പ​ത്മ​കു​മാ​ർ

കൊ​ട്ടാ​ര​ക്ക​ര: കോ​രി​ച്ചൊ​രി​യു​ന്ന മ​ഴ​യ​ത്തും ആഞ്ഞുവീ​ശു​ന്ന കാ​റ്റി​ലും പ​ത​റാ​തെ സ്വ​ന്തം ക​ട​മ നി​ർ​വഹി​ച്ച ര​ണ്ടു പേ​ർ ഇ​പ്പോ​ൾ നാ​ട്ടി​ലെ താ​ര​ങ്ങ​ളാ​ണ്.

കൊ​ട്ടാ​ര​ക്ക​ര ഈ​സ്റ്റ് വൈ​ദ്യു​തി സെ​ക്ഷ​നി​ലെ ലൈ​ൻ​മാ​ൻ​മാ​രാ​യ ച​വ​റ പ​ൻ​മ​ന ക​ടു​വി​ള ത​റ​യി​ൽ വീ​ട്ടി​ൽ മ​ധു​വും കൊ​ട്ടാ​ര​ക്ക​ര ഇ​ഞ്ച​ക്കാ​ട് കു​ള​ത്തി​ട്ടാം കു​ഴി വീ​ട്ടി​ൽ സ​ന്തോ​ഷു​മാ​ണ് ആ ​താ​ര​ങ്ങ​ൾ.

ക​ഴി​ഞ്ഞ ദി​വ​സം ഇ​ടി​മി​ന്ന​ലും മ​ഴ​യും കാ​റ്റും ആ​ർ​ത്തി​ര​മ്പി​ക്കൊ​ണ്ടി​രി​ക്കു​മ്പോ​ഴാ​ണ് വൈ​ദ്യു​തി ഓ​ഫീ​സി​ലേ​ക്ക് വി​ളി​യെ​ത്തു​ന്ന​ത്.​നെ​ല്ലി​ക്കു​ന്നം പ്ര​ദേ​ശ​ത്ത് വൈദ്യുതിയി​ല്ല.

ഓ​ഫീ​സി​ലു​ണ്ടാ​യി​രു​ന്ന മ​ധു​വി​നും സ​ന്തോ​ഷി​നും ത​ക​രാ​റ് പ​രി​ശോ​ധി​ക്കാ​ൻ നി​ർ​ദേശം ല​ഭി​ച്ചു. സ്ഥ​ല​ത്തെ​ത്തി​യ ഇ​വ​ർ ക​ണ്ട​ത് പ്ര​ദേ​ശ​മെ​ല്ലാം വെ​ള്ളം ക​യ​റി കി​ട​ക്കു​ന്ന​താ​ണ്.​

നെ​ല്ലി​ക്കു​ന്നം​തോ​ട് ക​ര ക​വി​ഞ്ഞൊ​ഴു​കു​ന്നു.​ ക​ര​യേ​താ നി​ല​മേ​താ എ​ന്ന​റി​യാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി. പ​ക്ഷേ ഇ​രു​വ​രും ക​ർ​ത്ത​വ്യ ബോ​ധം മ​റ​ന്നി​ല്ല.

മു​ങ്ങി​യും നീ​ന്തി​യു​മെ​ല്ലാം ഇ​വ​ർ പോ​സ്റ്റി​ന​ടു​ത്തെ​ത്തി.​ ക​ഴു​ത്തോ​ളം വെ​ള്ള​ത്തി​ൽ മു​ങ്ങി നി​ന്നും പോ​സ്റ്റി​ൽ ക​യ​റി​യും ഒ​രു മ​ണി​ക്കൂ​റോ​ള​മെ​ടു​ത്ത് ത​ക​രാ​ർ പ​രി​ഹ​രി​ച്ചു.​

ഇ​വ​ർ വെ​ള​ള​ക്കെ​ട്ടി​ൽ മു​ങ്ങി നി​ന്ന് ജോ​ലി ചെ​യ്യു​ന്ന​ത് വ​ഴി​യാ​ത്ര​ക്കാ​രി​ലാ​രോ മൊ​ബൈൽ ഫോ​ണി​ൽ പ​ക​ർ​ത്തി ന​വ മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റു​ചെ​യ്യു​ക​യാ​യി​രു​ന്നു.​

ഇ​ത് ഒ​ട്ട​ന​വ​ധി പേ​ർ ഷെ​യ​ർ ചെ​യ്ത​തോ​ടെ ഇ​രു​വ​രും നാ​ട്ടി​ലെ താ​ര​ങ്ങ​ളാ​യി മാ​റു​ക​യാ​ണു​ണ്ടാ​യ​ത്.​ നൂ​റു ക​ണ​ക്കി​നാ​ളു​ക​ളാ​ണ് അ​ഭി​ന​ന്ദനമ​റി​യി​ച്ച് വി​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

നി​യു​ക്ത എംഎ​ൽഎ കെ.​എ​ൻ ബാ​ല​ഗോ​പാ​ലും മു​ൻ എംഎ​ൽഎ ഐ​ഷാ പോ​റ്റി​റി​യും ഇ​രു​വ​രെ​യും വി​ളി​ച്ച് അ​ഭി​ന​ന്ദി​ച്ചു. ചി​ല സം​ഘ​ട​ന​ക​ൾ ഇ​വ​ർ​ക്ക് സ്വീ​ക​ര​ണ​മൊ​രു​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലു​മാ​ണ്.

Related posts

Leave a Comment