എക്സൈസ് പിടിച്ചപ്പോൾ പറഞ്ഞ് പടിച്ച കള്ളങ്ങൾ പൊളിഞ്ഞു; കാറിൽ കറങ്ങിനടന്ന് പുതുച്ചേരി മദ്യവിൽപ്പന നടത്തിയ  കണ്ണൂരുകാരൻ കോട്ടയത്ത് പിടിയിൽ 


കോ​ട്ട​യം: അ​ന​ധി​കൃ​ത​മാ​യി ജി​ല്ല​യി​ൽ വി​ല്പ​ന​യ്ക്ക് എ​ത്തി​ച്ച 144 കു​പ്പി പു​തു​ച്ചേ​രി നി​ർ​മ്മി​ത വി​ദേ​ശ മ​ദ്യ​വു​മാ​യി യു​വാ​വ് എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യി.

ക​ണ്ണൂ​ർ ത​ല​ശേ​രി ക​തി​രൂ​ർ പു​ല്യേ​ട് വെ​സ്റ്റ് മ​ല​മ്മ​ൽ കെ.​വി. സു​ജി​ത്തി (27) നെ​യാ​ണ് കോ​ട്ട​യം എ​ക്സൈ​സ് സ്പെ​ഷ​ൽ സ്ക്വാ​ഡും ക​മ്മി​ഷ​ണ​ർ സ്ക്വാ​ഡ് അം​ഗ​ങ്ങ​ളും ചേ​ർ​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്. മ​ദ്യ​വു​മാ​യി ഇ​യാ​ൾ സ​ഞ്ച​രി​ച്ച ഹോ​ണ്ട സി​റ്റി കാ​റും എ​ക്സൈ​സ് സം​ഘം പി​ടി​ച്ചെ​ടു​ത്തു.

ക​ഴി​ഞ്ഞ ചൊ​വാ​ഴ്ച മു​ണ്ട​ക്ക​യം കോ​സ്‌‌വേ പാ​ല​ത്തി​ന് സ​മീ​പ​ത്ത് വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ട​യി​ലാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. കാ​റി​ൽ എ​ത്തി​യ സു​ജി​ത് പ​ര​സ്പ​ര വി​രു​ദ്ധ​മാ​യി സം​സാ​രി​ച്ച​തോ​ടെ ഉ​ദ്യോ​ഗ​സ്ഥ​ർ കാ​ർ പ​രി​ശോ​ധി​ച്ചു. ഇ​തോ​ടെ​ കാ​റി​ൽ വി​ല്പ​യ്ന​ക്കാ​യി ജി​ല്ല​യി​ലേ​ക്ക് കൊ​ണ്ടു വ​​ന്ന മ​ദ്യം ക​ണ്ടെ​ത്തി​.

144 കു​പ്പി​ക​ളി​ലാ​യി 108 ലി​റ്റ​ർ പു​തു​ച്ചേ​രി മ​ദ്യ​മാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്.ഇ​യാ​ൾ മു​ന്പും കേ​ര​ള​ത്തി​ന്‍റെ തെ​ക്ക​ൻ ജി​ല്ല​ക​ളി​ലേ​ക്ക് പു​തു​ച്ചേ​രി മ​ദ്യം എ​ത്തി​ച്ചു വി​ൽ​പ്പ​ന ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്ന് എ​ക്സൈ​സ് ക​ണ്ടെ​ത്തി. സ​മാ​ന കു​റ്റ​ത്തി​ന് ഇ​യാ​ളു​ടെ പേ​രി​ൽ വ​ട​ക​ര എ​ക്സൈ​സ് റേ​ഞ്ചി​ൽ കേ​സും ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.

ഇ​യാ​ൾ പ​തി​വാ​യി പു​തു​ച്ചേ​രി​യി​ൽ നി​ന്നും മ​ദ്യം എ​ത്തി​ച്ചി​രു​ന്ന ഹോ​ണ്ട സി​റ്റി കാ​റി​ലാ​ണ്. കാ​റി​ൽ ഡി​ക്കി​ലാ​യി​രു​ന്നു മ​ദ്യം സൂ​ക്ഷി​ച്ചി​രു​ന്ന​ത്. പു​തു​ച്ചേ​രി​യി​ൽ നി​ന്നും വാ​ങ്ങു​ന്ന മ​ദ്യം കൂ​ടി​യ വി​ല്പ​ന മ​റ്റു ജി​ല്ല​ക​ളി​ൽ എ​ത്തി​ച്ചു വി​ല്പ​ന ന​ട​ത്തു​ക​യാ​ണ് ഇ​യാ​ളു​ടെ പ​തി​വ് രീ​തി.

മി​ക്ക​പ്പോ​ഴും കാ​റി​ൽ ക​റ​ങ്ങി ന​ട​ന്നു മ​ദ്യം വി​ല്പ​ന ന​ട​ത്തു​ന്ന​തി​നാ​ൽ ആ​രും സം​ശ​യി​ക്കി​ല്ല. കോ​ട്ട​യ​മു​ൾ​പ്പെ​ടെ​യു​ള്ള ചി​ല ജി​ല്ല​ക​ളി​ൽ ഇ​യാ​ൾ പ​തി​വാ​യി മ​ദ്യം ന​ല്കി​വ​രു​ന്ന​താ​യും എ​ക്സൈ​സി​നു വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.

എ​ക്സൈ​സ് ക​മ്മീ​ഷ​ണ​റു​ടെ സ്ക്വാ​ഡ് എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ആ​ർ.​രാ​ജേ​ഷ്, സി​ഐ പ്ര​ദീ​പ് റാ​വു, കോ​ട്ട​യം സ്ക്വാ​ഡ് ഇ​ൻ​സ്പെ​ക്ട​ർ അ​മ​ൽ രാ​ജ​ൻ, സ്ക്വാ​ഡ് സി​ഐ സൂ​ര​ജ്, എ​ക്സൈ​സ് ക​മ്മീഷ​ണു​ടെ സ്ക്വാ​ഡ് അം​ഗ​വും പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​റു​മാ​യ ഫി​ലി​പ്പ് തോ​മ​സ്, പ്രി​വ​ന്‍റീ​വ് ഓ​ഫീസ​ർ​മാ​രാ​യ പ്ര​കാ​ശ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീസ​ർ​മാ​രാ​യ ശി​വ​ൻ, വി​മ​ൽ കു​മാ​ർ, അ​സീ​സ്, സു​രേ​ഷ് കു​മാ​ർ, റെ​ജി കൃ​ഷ്ണ​ൻ, സി​ഇ​ഒ​മാ​രാ​യ കെ.​എ​ൻ.​സു​രേ​ഷ് കു​മാ​ർ, മാ​മ്മ​ൻ ശാ​മു​വേ​ൽ, അ​ഞ്ചി​ത്ത് ര​മേ​ശ്, ര​തീ​ഷ് പി.​ആ​ർ, സ​ന്തോ​ഷ് കു​മാ​ർ. വി.​ജി. ജോ​സ​ഫ് തോ​മ​സ്, ഡ്രൈ​വ​ർ കെ.​കെ.​അ​നി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment