മ​ല​യാ​ള സി​നി​മ​യ്ക്ക് ഓ​സ്കാ​ർ കി​ട്ടാ​ത്ത​ത് ഓ​സ്കാറി​ന്‍റെ പ്ര​ശ്നം; എ​ത്ര ഗീ​ർ​വാ​ണം അ​ടി​ച്ചാ​ലും സിനിമ  ഇ​ഷ്ട​പ്പെ​ട്ടി​ല്ലെ​ങ്കി​ൽ പ്രേ​ക്ഷ​ക​ർ കൈ​യൊ​ഴി​യു​മെ​ന്ന് മ​മ്മൂ​ട്ടി 

ദു​ബാ​യ്: മ​ല​യാ​ള സി​നി​മ​യ്ക്ക് ഓ​സ്കാ​ർ അ​വാ​ർ​ഡ് ല​ഭി​ക്കാ​ത്ത​ത് ഓ​സ്കാ​റി​ന്‍റെ കു​ഴ​പ്പ​മാ​ണെ​ന്ന്  മ​മ്മൂ​ട്ടി. ഉ​ദ​യ​കൃ​ഷ്ണ​യു​ടെ തി​ര​ക്ക​ഥ​യി​ൽ ബി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ സം​വി​ധാ​നം ചെ​യ്ത ത​ന്‍റെ പു​തി​യ ചി​ത്ര​മാ​യ ക്രി​സ്റ്റ​ഫ​റി​ന്‍റെ ഗ്ലോ​ബ​ൽ ലോ​ഞ്ചിം​ഗി​ന് മു​ന്നോ​ടി​യാ​യി ദു​ബാ​യി​യി​ലെ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​മ്മൂ​ട്ടി.

ഇം​ഗ്ലീ​ഷ് സം​സാ​രി​ക്കു​ന്ന സി​നി​മ​ക​ള്‍​ക്കാ​ണ് സാ​ധാ​ര​ണ ഓ​സ്കാ​ര്‍ ല​ഭി​ക്കു​ക. അ​മേ​രി​ക്ക​യി​ലെ ന്യൂ​യോ​ര്‍​ക്കി​ലും ലോ​സ് ഏ​ഞ്ച​ല്‍​സി​ലും ഒ​ക്കെ കു​റ​ഞ്ഞ​ത് ര​ണ്ടാ​ഴ്ച്ച​യെ​ങ്കി​ലും ഓ​ടു​ന്ന സി​നി​മ​ക​ളാ​ണ് ഓ​സ്ക​റി​ന് പ​രി​ഗ​ണി​ക്കു​ക. 

മി​ക​ച്ച വി​ദേ​ശ​ഭാ​ഷാ ചി​ത്ര​ത്തി​ല്‍ മാ​ത്ര​മേ മ​ല​യാ​ള​ത്തി​ന് മ​ത്സ​രി​ക്കാ​ന്‍ സാ​ധി​ക്കൂ​വെ​ന്നും അ​തി​ല്‍ ഇ​ന്ത്യ​യി​ല്‍ നി​ന്നു​ള്ള മ​റ്റു ഭാ​ഷാ ചി​ത്ര​ങ്ങ​ളും ഉ​ള്‍​പ്പെ​ടു​മെ​ന്നും മ​മ്മൂ​ട്ടി പ​റ​ഞ്ഞു.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ സി​നി​മാ വി​മ​ർ​ശ​നം അ​തി​രു​വി​ട്ട് പ​രി​ഹാ​സ​മാ​ക​രു​തെ​ന്നും മ​മ്മൂ​ട്ടി പ​റ​ഞ്ഞു. ഒ​രു സി​നി​മ​യെ പ​റ്റി​യും അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കാ​നി​ല്ല.

 എ​ത്ര ഗീ​ർ​വാ​ണം അ​ടി​ച്ചാ​ലും ഇ​ഷ്ട​പ്പെ​ട്ടി​ല്ലെ​ങ്കി​ൽ പ്രേ​ക്ഷ​ക​ർ കൈ​യൊ​ഴി​യു​മെ​ന്നും മ​മ്മൂ​ട്ടി പ​റ​ഞ്ഞു.

Related posts

Leave a Comment