അ​ച്ഛ​ൻ സു​ഖ​മാ​യി​രി​ക്കു​ന്നു, ര​ണ്ടാ​ഴ്ച മു​മ്പ് ത​ന്നെ അ​ദ്ദേ​ഹം രോ​ഗ​മു​ക്ത​നാ​യി…! വ്യാ​ജ വാ​ർ​ത്ത​ക​ൾ​ക്കെ​തി​രേ മ​ണി​യ​ൻപി​ള്ള രാ​ജു​വി​ന്‍റെ മ​ക​ൻ

മ​ണി​യ​ൻപി​ള്ള രാ​ജു​വി​നെ​ക്കു​റി​ച്ച് വ്യാ​ജ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്ക​രു​തെ​ന്ന് മ​ക​നും ന​ട​നു​മാ​യ നിരഞ്ജ്.

കോ​വി​ഡി​നൊ​പ്പം ന്യൂ​മോ​ണി​യ​യും ബാ​ധി​ച്ച് മ​ണി​യ​ൻപി​ള്ള രാ​ജു 18 ദി​വ​സ​ത്തോ​ളം ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു. നി​ല​വി​ൽ അ​ദ്ദേ​ഹം വീ​ട്ടി​ൽ വി​ശ്ര​മ​ത്തി​ലാ​ണ്.

എ​ന്നാ​ൽ ഈ ​വാ​ർ​ത്ത​ക​ൾ വ​ള​ച്ചൊ​ടി​ച്ച് അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​സ്ഥി​തി​യെ സം​ബ​ന്ധി​ച്ച് ചി​ല ഇ​ല്ലാ​ക്ക​ഥ​ക​ളും പ്ര​ച​രി​ക്കാ​ൻ തു​ട​ങ്ങി​യി​രു​ന്നു.

രോ​ഗ​മു​ക്തി നേ​ടി​യ രാ​ജു, നി​ല​വി​ൽ അ​സു​ഖ​ബാ​ധി​ത​നാ​ണെ​ന്ന ത​ര​ത്തി​ലും ചി​ല വാ​ർ​ത്ത​ക​ൾ എ​ത്തി​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് താ​ര​ത്തി​ന്‍റെ മ​ക​ൻ ത​ന്നെ പ്ര​തി​ക​ര​ണ​വു​മാ​യി ഫേ​സ്ബു​ക്കി​ൽ എ​ത്തി​യ​ത്.

‘എ​ന്‍റെ അ​ച്ഛ​നെ​ക്കു​റി​ച്ചു​ള്ള വ്യാ​ജ​വാ​ർ​ത്ത​ക​ൾ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത് ദ​യ​വാ​യി നി​ർ​ത്ത​ണ​മെ​ന്ന് എ​ല്ലാ​വ​രോ​ടും അ​ഭ്യ​ർ​ഥി​ക്കു​ക​യാ​ണ്.

ര​ണ്ടാ​ഴ്ച മു​മ്പ് ത​ന്നെ അ​ദ്ദേ​ഹം രോ​ഗ​മു​ക്ത​നാ​യി. ഇ​പ്പോ​ൾ വീ​ട്ടി​ൽ സു​ഖ​മാ​യി​രി​ക്കു​ന്നു’ എ​ന്നാ​ണ് നി​ര​ഞ്ജ് ഫേ​സ്ബു​ക്കി​ൽ കു​റി​ച്ച​ത്.

കോ​വി​ഡി​നൊ​പ്പം ന്യൂ​മോ​ണി​യ​യും ബാ​ധി​ച്ച് ചി​കി​ത്സ​യി​ലി​രു​ന്ന മ​ണി​യ​ൻപി​ള്ള രാ​ജു മാ​ർ​ച്ച് 25-നാ​ണ് സു​ഖം പ്രാ​പി​ച്ച് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​ത്. ഇ​തി​ന് ശേ​ഷം വോ​ട്ട് ചെ​യ്യാ​നും എ​ത്തി​യി​രു​ന്നു.

Related posts

Leave a Comment