375 കോ​ടി​യു​ടെ ഒരു ലോഡ് കാ​ർ! ഓ​ഡി മു​ത​ൽ പ​ഗാ​നി വ​രെ; മെ​സി​യു​ടെ ആ​ഡം​ബ​ര വാ​ഹ​ന ശേ​ഖ​രം ഏ​തൊ​രു കാ​ർ ഷോ​റൂ​മി​നെ​യും വെ​ല്ലും

ഫു​ട്ബോ​ൾ ക​ളി​യി​ലൂ​ടെ​യും പ​ര​സ്യ​ങ്ങ​ളി​ലൂ​ടെ​യും സ​ന്പാ​ദി​ക്കു​ന്ന പ​ണം ഇ​ഷ്ടം​പോ​ലെ ധൂ​ർ​ത്ത​ടി​ച്ചു ജീ​വി​ക്കു​ന്ന​വ​രാ​ണ് മെ​സി​യും റൊ​ണാ​ൾ​ഡോ​യും എ​ന്നൊ​ന്നും ധ​രി​ച്ചേ​ക്ക​രു​ത്.

ആ​ഡം​ബ​ര ജീ​വി​ത​ത്തി​നൊ​പ്പം ല​ഭി​ക്കു​ന്ന പ​ണം പ​ല മേ​ഖ​ല​ക​ളി​ൽ ഇ​ൻ​വെ​സ്റ്റ് ചെ​യ്തു വീ​ണ്ടും പ​ണം കൊ​യ്യു​ന്ന​തി​ലും ഇ​രു​വ​രും ഒ​ട്ടും പി​ന്നി​ല​ല്ല.

വി​നോ​ദ സ​ഞ്ചാ​ര​ത്തി​നു വ​ലി​യ സാ​ധ്യ​ത​ക​ളു​ള്ള ബാ​ഴ്സ​ലോ​ണ​യി​ൽ ടൂ​റി​സം മേ​ഖ​ല​യി​ലും മെ​സി ഗോ​ള​ടി​ച്ചി​ട്ടു​ണ്ട്.

തീ​ര​ദേ​ശ മേ​ഖ​ല​യാ​യ സി​റ്റ്ഗ​സി​ൽ ഫു​ട്ബോ​ൾ ഇ​തി​ഹാ​സ​ത്തി​ന്‍റെ ഫോ​ർ സ്റ്റാ​ർ ഹോ​ട്ട​ൽ സ്ഥി​തി ചെ​യ്യു​ന്നു. എം​ഐ​എം എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ഹോ​ട്ട​ൽ മെ​സി സ്വ​ന്ത​മാ​ക്കി​യ​ത് 26 മി​ല്ല്യ​ൺ ഡോ​ള​റി​നാ​ണ് (ഏ​ക​ദേ​ശം 200 കോ​ടി രൂ​പ).

ക​ട​ലി​ൽ​നി​ന്ന് നൂ​റു മീ​റ്റ​ർ മാ​ത്രം ദൂ​ര​ത്തു​ള്ള ഹോ​ട്ട​ലി​ൽ ഒ​രു സ്യൂ​ട്ട് റൂം, ​അ​ഞ്ച് ജൂ​ണി​യ​ർ സ്യൂ​ട്ട് റൂം, 77 ​മു​റി​ക​ൾ എ​ന്നി​വ​യു​ണ്ട്. സ്റ്റാ​ൻ​ഡേ​ർ​ഡ് മു​റി​യു​ടെ ഒ​രു രാ​ത്രി​യി​ലെ വാ​ട​ക പോ​ലും ഇ​ത്തി​രി കൂ​ടു​ത​ലാ​ണ് .

105 പൗ​ണ്ട് ആ​ണ് (ഏ​ക​ദേ​ശം 11,000 രൂ​പ). സ്പാ, ​സെ​ൻ​സ​റി ഷ​വ​റു​ക​ൾ, സാ​ൾ​ട്ട് വാ​ട്ട​ർ പൂ​ൾ തു​ട​ങ്ങി​യ​വ​യും എ​ടു​ത്തു പ​റ​യേ​ണ്ട പ്ര​ത്യേ​ക​ത​ക​ളാ​ണ്.

റൂ​ഫ് ടോ​പ്പി​ലു​ള്ള സ്കൈ ​ബാ​റി​ലി​രു​ന്നാ​ൽ ന​ഗ​ര​ത്തി​ന്‍റെ ആ​കാ​ശ​ക്കാ​ഴ്ച​യും മെ​ഡി​റ്റ​റേ​നി​യ​ൻ ക​ട​ലും ആ​സ്വ​ദി​ക്കാം.

224 കോ​ടി​യു​ടെ കാ​ർ!

വാ​ഹ​ന പ്രി​യ​നാ​യ മെ​സി​യു​ടെ ആ​ഡം​ബ​ര വാ​ഹ​ന ശേ​ഖ​രം ഏ​തൊ​രു കാ​ർ ഷോ​റൂ​മി​നെ​യും വെ​ല്ലും. ഓ​ഡി മു​ത​ൽ പ​ഗാ​നി സോ​ണ്ട വ​രെ​യു​ള്ള കാ​റു​ക​ളു​ണ്ട്.

മെ​സി​യു​ടെ കാ​റു​ക​ളു​ടെ ആ​കെ വി​ല നോ​ക്കി​യാ​ൽ ഏ​ക​ദേ​ശം അ​ൻ​പ​ത് മി​ല്ല്യ​ൺ ഡോ​ള​റി​ന് (ഏ​ക​ദേ​ശം 375 കോ​ടി രൂ​പ) അ​ടു​ത്തു വ​രും.

സ്വ​പ്ന​തു​ല്യ​മാ​യ സം​വി​ധാ​ന​ങ്ങ​ളു​ള്ള ഫെ​രാ​രി 335 എ​സ് സ്പൈ​ഡ​ർ സ്ക​ഗേ​ലി​റ്റി​യാ​ണ് കൂ​ട്ട​ത്തി​ലെ താ​രം.

മു​പ്പ​തു മി​ല്ല്യ​ൺ ഡോ​ള​റി​നാ​ണ് (ഏ​ക​ദേ​ശം 224 കോ​ടി) മെ​സി ലേ​ല​ത്തി​ലൂ​ടെ ഈ ​കാ​ർ സ്വ​ന്ത​മാ​ക്കി​യ​ത്.

മെ​സി വി​ടാ​തെ പി​ടി​ച്ച​തോ​ടെ ലോ​ക​ത്തി​ലെ ഏ​റ്റ​വും വി​ല​യേ​റി​യ കാ​ർ എ​ന്ന ബ​ഹു​മ​തി​കൂ​ടി​യാ​ണ് ലേ​ലം വ​ഴി ഈ ​ഫെ​രാ​രി​യെ തേ​ടി​യെ​ത്തി​യ​ത്.

വേ​ഗ​മേ​റി​യ പ​ഗാ​നി

എ​ഫ്335​നു പു​റ​മേ എ​ഫ് 430 ഉ​ണ്ട്. മെ​സി​യു​ടെ കാ​ർ ശേ​ഖ​ര​ത്തി​ൽ കാ​ഴ്ച​യി​ലെ സു​ന്ദ​ര​ൻ പ​ഗാ​നി സോ​ണ്ട ട്രൈ​ക​ള​റാ​ണ്. ലോ​ക​ത്തി​ലെ ഏ​റ്റ​വും വേ​ഗ​മേ​റി​യ​തും വി​ല​പി​ടി​പ്പു​ള്ള​തു​മാ​യ കാ​റാ​ണി​ത്.

ര​ണ്ട് മി​ല്ല്യ​ൺ ഡോ​ള​ർ (ഏ​ക​ദേ​ശം 15 കോ​ടി) ആ​ണ് പ​ഗാ​നി ട്രൈ​ക്ക​ള​റി​ന്‍റെ വി​ല. ഓ​ഡി കാ​റു​ക​ളു​ടെ വ​ലി​യ ശേ​ഖ​രം ത​ന്നെ മെ​സി​ക്കു​ണ്ട്.

ജെ​ർ​മ​ൻ നി​ർ​മി​ത കാ​റു​ക​ളോ​ടു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ താ​ത്പ​ര്യ​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ർ ഷെ​ഡി​ൽ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന​ത്.

ഓ​ഡി ആ​ർ​എ​സ്6, എ7, ​ക്യു7 എ​ന്നീ മോ​ഡ​ലു​ക​ളാ​ണ് മെ​സി​യു​ടെ പ​ക്ക​ലു​ള്ള​ത്. കൂ​ട്ട​ത്തി​ൽ ക്ലാ​സി ലു​ക്കു​കാ​ര​ൻ മെ​ഴ്സി​ഡ​സ് എ​സ്എ​ൽ​എ​സ് എ​എം​ജി​യാ​ണ്.

ഇ​തി​നു പു​റ​മേ ര​ണ്ട് ഗ്രാ​ൻ ടു​റി​സ്മോ കാ​റു​ക​ളും ഒ​രു സ്രാ​ഡേ​ലും മെ​സി​ക്കു​ണ്ട്. ലോ​ക​ത്തി​ലെ ത​ന്നെ ഏ​റ്റ​വും ചെ​ല​വേ​റി​യ എ​സ്‌​യു​വി​യാ​യ റേ​ഞ്ച് റോ​വ​ർ വോ​ഗും സ്പോ​ർ​ട്ടും മെ​സി​യു​ടെ ശേ​ഖ​ര​ത്തി​ലു​ണ്ട്.

റേ​ഞ്ച് റോ​വ​ർ കാ​റു​ക​ളാ​ണ് മെ​സി കൂ​ടു​ത​ലാ​യി, ദൈ​നം​ദി​ന ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

ഇ​വ​യോ​ടൊ​പ്പം മി​നി​കൂ​പ്പ​ർ, കാ​ഡി​ലാ​ക് എ​സ്ക​ലേ​ഡ്, ലെ​ക്സ​സ് ആ​ർ​എ​ക്സ് 450 എ​ന്നി​വ​യും മെ​സി​യു​ടെ കാ​റു​ക​ളു​ടെ പ​ട്ടി​ക​യി​ലു​ണ്ട്.

(തു​ട​രും)

http://rashtradeepika.com/messi-ncjks/

Related posts

Leave a Comment