വീ​ടു​വി​ട്ടി​റ​ങ്ങി റോ​ഡി​ല്‍ ഒ​റ്റ​പ്പെ​ട്ടു​പോ​യി! രാ​ത്രി​യി​ല്‍ പ​ത്തു​വ​യ​സു​ള്ള കു​ട്ടി​ക്ക് തു​ണ​യാ​യി പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ്

പ​യ്യ​ന്നൂ​ര്‍: വീ​ടു​വി​ട്ടി​റ​ങ്ങി റോ​ഡി​ല്‍ ഒ​റ്റ​പ്പെ​ട്ടു​പോ​യ പ​ത്തു​വ​യ​സു​ള്ള കു​ട്ടി​ക്ക് പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് തു​ണ​യാ​യി.

നൈ​റ്റ് ഓ​ഫീ​സ​ര്‍ പ​യ്യ​ന്നൂ​ര്‍ എ​എ​സ്‌​ഐ മു​ഹ​മ്മ​ദ് സ​ലീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ണ്ടാ​യി​രു​ന്ന വി​ജു മോ​ഹ​ന്‍, അ​നൂ​പ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് കു​ട്ടി​ക്ക് തു​ണ​യാ​യി മാ​റി​യ​ത്.

ഇ​ന്ന് പു​ല​ര്‍​ച്ചെ ഒ​ന്ന​ര​യോ​ടെ വ​ള​പ​ട്ട​ണം പോ​ലീ​സ് സ്‌​റ്റേ​ഷ​ന് സ​മീ​പ​മാ​ണ് സം​ഭ​വം. ജ​യി​ലി​ലാ​ക്കേ​ണ്ട പ്ര​തി​ക്ക് എ​സ്‌​കോ​ര്‍​ട്ട് പോ​യി തി​രി​ച്ചു​വ​രു​ന്ന​തി​നി​ട​യി​ലാ​ണ് റോ​ഡി​ല്‍ പ​രി​ഭ്ര​മി​ച്ച് നി​ല്‍​ക്കു​ന്ന കു​ട്ടി​യെ ക​ണ്ട​ത്.

വാ​ഹ​നം നി​ര്‍​ത്തി കു​ട്ടി​യോ​ട് കാ​ര്യ​ങ്ങ​ള്‍ തി​ര​ക്കി​യ​പ്പോ​ഴാ​ണ് വീ​ട്ടി​ല്‍​നി​ന്നും ന​ട​ക്കാ​നി​റ​ങ്ങി റോ​ഡി​ല്‍ ഒ​റ്റ​പ്പെ​ട്ടു​പോ​യ​തെ​ന്ന് മ​ന​സി​ലാ​യ​ത്.

ഗ​ള്‍​ഫി​ലു​ള്ള അ​ച്ഛ​ന്‍റെ​യോ വീ​ട്ടി​ലെ മ​റ്റു​ള്ള​വ​രു​ടെ​യോ ഫോ​ണ്‍ ന​മ്പ​റും കു​ട്ടി​ക്ക് അ​റി​യി​ല്ലാ​യി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്ന് കു​ട്ടി​യെ വാ​ഹ​ന​ത്തി​ല്‍ ക​യ​റ്റി വ​ള​പ​ട്ട​ണം പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലേ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു.

പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍​നി​ന്നും ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടു​ക​ളി​ലൂ​ടെ കു​ട്ടി​യു​ടെ അ​ച്ഛ​ന്‍റെ തി​രി​ച്ച​റി​ഞ്ഞ​തി​ലൂ​ടെ​യാ​ണ് കു​ട്ടി​യു​ടെ അ​മ്മ​യു​ടെ ഫോ​ണ്‍ ന​മ്പ​ര്‍ സം​ഘ​ടി​പ്പി​ച്ച് വി​വ​രം ധ​രി​പ്പി​ച്ച​ത്.

കു​ട്ടി​യെ കാ​ണാ​തെ പ​രി​ഭ്രാ​ന്തി​യി​ലാ​യി​രു​ന്ന അ​മ്മ ഉ​ട​ന്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ​ത്തു​ക​യും കു​ട്ടി​യെ തി​രി​ച്ച​റി​യു​ക​യും ചെ​യ്ത​തോ​ടെ പോ​ലീ​സ് അ​മ്മ​യോ​ടൊ​പ്പം കു​ട്ടി​യെ വീ​ട്ടി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment