പ്രണയിച്ചു പ്രണയിച്ച് വട്ടായി ! 220പേരെ പ്രണയിച്ചെങ്കിലും എല്ലാം പരാജയമായി; ഒടുവില്‍ വളര്‍ത്തു നായയെ വിവാഹം കഴിച്ച് മോഡല്‍…

പ്രണയിച്ചത് 220 ആളുകളെ, എല്ലാം പരാജയം. ഒടുവില്‍ ഇതിന്റെ നിരാശ മാറ്റാനായി കല്യാണം കഴിച്ചതാവട്ടെ വളര്‍ത്തു നായയെയും. ലണ്ടന്‍ സ്വദേശിയും മുന്‍ മോഡലുമായ എലിസബത്ത് ഹോഡാണ് ആളുകള്‍ മൂക്കത്ത് വിരല്‍ വയ്ക്കുന്ന കാര്യം ചെയ്തത്. ഇനിയും പ്രണയിച്ച് വിവശയാകാതെ ഒരാളെ വിവാഹം കഴിക്കുക എന്ന തീരുമാനത്തെത്തുടര്‍ന്നാണ് വളര്‍ത്തുനായയെ ഹോഡ് വരനായി കണ്ടെത്തിയത്.

നായയാകുമ്പോള്‍ സ്‌നേഹത്തിന്റെയും ആത്മാര്‍ഥതയുടെയും കാര്യത്തില്‍ സംശയവും വേണ്ട. 49കാരിയായ ഹോഡും ആറു വയസ്സുകാരനായ ഗോള്‍ഡന്‍ റിട്രീവറും തമ്മിലുള്ള വിവാഹത്തിനായി വലിയ ഒരുക്കങ്ങളാണ് നടത്തിയത്. ഡോഗ് ഫ്രണ്ട്‌ലി ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ബന്ധുക്കളടക്കം 20ഓളം പേര്‍ പങ്കെടുത്തു. കോട്ടും തൊപ്പിയുമൊക്കെ അണിഞ്ഞ് ഗംഭീര കോസ്റ്റ്യൂമില്‍ തന്നെ വരനും എത്തി.

വരനോടൊപ്പമുള്ള ചിത്രങ്ങള് എലിസബത്ത് സോഷ്യല്‍ മീഡിയകളില്‍ പങ്ക് വെച്ചു. ഭര്‍ത്താവിന്റെ പേരില്‍ കൂടി സമ്പാദ്യം എഴുതിവെക്കാനുള്ള പദ്ധതിയാണ് ഇനി. അതിനിടെ ഹോഡിനെതിരെ മൃഗസ്‌നേഹികള്‍ രംഗത്തെത്തിയിട്ടുണ്ട്. നായയോട് കാണിക്കുന്ന ക്രൂരതയാണിതെന്ന് പരാതിപ്പെട്ട അവര്‍ ഹോഡിനെതിരെ നടപടിയും ആവശ്യപ്പെടുന്നു.

Related posts