കു​റ​വി​ല​ങ്ങാ​ട്ട് വ​ൻ കു​ഴ​ൽ​പ്പ​ണ വേ​ട്ട; ബം​ഗ​ളൂ​രു സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​ർ പി​ടി​യി​ൽ; പിടിച്ചെടുത്തത് ഒരു കോടി രൂപ

കോ​ട്ട​യം: കു​റ​വി​ല​ങ്ങാ​ട് വ​ന്‍ കു​ഴ​ല്‍​പ്പ​ണ വേ​ട്ട. അ​ന്ത​ര്‍ സം​സ്ഥാ​ന ബ​സി​ല്‍ പ​ണം ക​ട​ത്താ​ന്‍ ശ്ര​മി​ച്ച ര​ണ്ടു പേ​രെ കോ​ട്ട​യം എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി.

ഒ​രു​കോ​ടി രൂ​പ ഇ​വ​രി​ല്‍​നി​ന്നു ക​ണ്ടെ​ടു​ത്തു. ബം​ഗ​ളൂ​രി​ല്‍​നി​ന്നു പ​ത്ത​നാ​പു​ര​ത്തേ​ക്കു​ള്ള അ​ന്ത​ര്‍ സം​സ്ഥാ​ന ബ​സ് ഇ​ന്നു​രാ​വി​ലെ 8.30ന് ​കു​റ​വി​ല​ങ്ങാ​ട് എ​ത്തി​യ​പ്പോ​ഴാ​ണ് എ​ക്സൈ​സ് സം​ഘം വാ​ഹ​നം പ​രി​ശോ​ധി​ച്ച് ബം​ഗ​ളൂ​രു സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​രെ പി​ടി​കൂ​ടി​യ​ത്.

ഇ​വ​രു​ടെ ദേ​ഹ​ത്തും ബാ​ഗി​ലും പ​ണം ഒ​ളി​പ്പി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി.ഇ​വ​രെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യു​ന്നു.

Related posts

Leave a Comment