ഞാനൊരു പൈലറ്റാണ്..! സ​മാ​ന കു​റ്റ​ത്തി​ന് മ​ലേ​ഷ്യ​യി​ലും ദു​ബാ​യി​ലും കേസ്‌; മ​ലേ​ഷ്യ​യി​ൽനി​ന്ന് പുറത്താക്കി; ടി​ജു ജോ​ർ​ജ് ചെറിയ പുള്ളിയല്ല

മ​ര​ട്: പൈ​ല​റ്റാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ച് വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി വി​വാ​ഹ​മോ​ചി​ത​യാ​യ യു​വ​തി​യെ പീ​ഡി​പ്പി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ.

ഒ​ളി​വി​ലാ​യി​രു​ന്ന പ​ത്ത​നം​തി​ട്ട കോ​ഴ​ഞ്ചേ​രി ചെ​റു​തോ​ട്ട​ത്തി​ൽ മ​ല​യി​ൽ ടി​ജു ജോ​ർ​ജ് തോ​മ​സ് ( 33) ആ​ണ് ബം​ഗ​ളൂ​രു​വി​ൽ പി​ടി​യി​ലാ​യ​ത്.

ലൈം​ഗി​ക പീ​ഡ​ന​ത്തി​നൊ​പ്പം 15 പ​വ​ൻ സ്വ​ർ​ണ​വും ത​ട്ടി​യെ​ടു​ത്ത​താ​യാ​ണ് കൊ​ച്ചി സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യു​ടെ പ​രാ​തി.

കൊ​ച്ചി സി​റ്റി ഡെ​പ്യൂ​ട്ടി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ഐ​ശ്വ​ര്യ ദോങ്​ഗ്രെ​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ അ​സി. ക​മ്മീ​ഷ​ണ​ർ ബി. ​ഗോ​പ​കു​മാ​ർ, പ​ന​ങ്ങാ​ട് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എം.​ആ​ർ. സു​രേ​ഷ് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ബം​ഗ​ളൂ​രു​വി​ൽനി​ന്ന് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

ഇ​ൻ​ഡി​ഗോ, എ​യ​ർ ഏ​ഷ്യ എ​യ​ർ​ലൈ​ൻ​സു​ക​ളി​ൽ പൈ​ല​റ്റാ​യി ജോ​ലി ചെ​യ്തി​രു​ന്നെ​ന്നും എ​യ​ർ കാ​ന​ഡ​യി​ൽ പൈ​ല​റ്റാ​യി ജോ​ലി​ക്ക് ക​യ​റാ​ൻ പോ​വു​ക​യാ​ണെ​ന്നു​മാ​ണ് ഇ​യാ​ൾ യു​വ​തി​യോ​ട് പ​റ​ഞ്ഞ​ത്.

പൈ​ല​റ്റ് യൂ​ണി​ഫോ​മി​ലു​ള്ള ഫോ​ട്ടോ​ക​ൾ കാ​ണി​ച്ച് വി​ശ്വ​സി​പ്പി​ച്ച ശേ​ഷ​മാ​ണ് ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ കു​മ്പ​ള​ത്തെ റി​സോ​ർ​ട്ടി​ലും മ​റ്റൊ​രു ദി​വ​സം കാ​റി​നു​ള്ളി​ലും വ​ച്ച് പീ​ഡി​പ്പി​ച്ച​ത്.

കൂ​ടാ​തെ പ​രാ​തി​ക്കാ​രി​യി​ൽ നി​ന്ന് 15 പ​വ​ൻ സ്വ​ർ​ണ​വും ത​ട്ടി​യെ​ടു​ത്തു. സ​മാ​ന കു​റ്റ​ത്തി​ന് മ​ലേ​ഷ്യ​യി​ലും ദു​ബാ​യി​ലും ഇ​യാ​ൾ​ക്കെ​തി​രേ കേ​സു​ള്ള​തും മ​ലേ​ഷ്യ​യി​ൽനി​ന്ന് ഇ​യാ​ളെ പുറത്താക്കിയതു​മാ​ണ്.

വ​ഞ്ച​നാ​ക്കു​റ്റ​ത്തി​ന് ചെ​ങ്ങ​ന്നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലും ഇ​യാ​ൾ​ക്കെ​തി​രേ കേ​സു​ണ്ട്.

 

Related posts

Leave a Comment