ഒ​ലീ​വി​യ വി​റ്റ​ഴി​ച്ച​തു ന​ന്മയു​ടെ ക​ണി​ക്കൊ​ന്ന! പൂ​ക്ക​ൾ വി​റ്റുകി​ട്ടി​യ പ​ണം വൃ​ക്ക​രോ​ഗി​യെ സ​ഹാ​യി​ക്കാ​ൻ

സ്വ​ന്തം ലേ​ഖ​ക​ൻ

തൃ​ശൂ​ർ: പൂ​ത്തു​ല​ഞ്ഞുനി​ൽ​ക്കു​ന്ന കൊ​ന്ന​മ​ര​ത്തി​ൽനി​ന്നും ക​ണി​ക്കൊ​ന്ന​പ്പൂ​ക്ക​ൾ പ​റി​ച്ചെ​ടു​ത്തു വി​ൽ​ക്കു​ന്ന​വ​രെ​ക്കൊ​ണ്ട് നാ​ടും ന​ഗ​ര​വും നി​റ​ഞ്ഞ​പ്പോ​ൾ പ​ട്ടി​ക്കാ​ട് സെ​ന്‍റ​റി​ൽ ഒ​ലീ​വി​യ എ​ന്ന ര​ണ്ടാം​ക്ലാ​സു​കാ​രി ഇ​ന്ന​ലെ ക​ണി​ക്കൊ​ന്ന വി​റ്റ​ഴി​ച്ച​തു ത​ന്‍റെ അ​യ​ൽ​വാ​സി​യു​ടെ ഡ​യാ​ലി​സി​സി​നു പ​ണ​മു​ണ്ടാ​ക്കാ​ൻ.

ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​റും സോ​ഷ്യ​ൽ​ മീ​ഡി​യ​യി​ലൂ​ടെ ശ്ര​ദ്ധേയ​മാ​യ പ​ല കൗ​തു​ക​വാ​ർ​ത്ത​ക​ളും ലോ​ക​ത്തി​നു മു​ന്നി​ൽ എ​ത്തി​ച്ചയാളുമായ ജോ​ബി​യു​ടെ മ​ക​ളാ​ണ് ഒ​ലീ​വി​യ.

ജോ​ബി​യു​ടെ അ​യ​ൽ​വാ​സി വൃ​ക്ക​രോ​ഗ​ത്ത തു ടർന്നു ഡ​യാ​ലി​സി​സ് ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

സാ​ന്പ​ത്തി​ക​മാ​യി അ​ദ്ദേ​ഹ​ത്തെ സ​ഹാ​യി​ക്കാ​നാ​ണ് ജോ​ബി​യും മ​ക​ളും വി​ഷു​ത്ത​ലേ​ന്നു ക​ണി​ക്കൊ​ന്ന വി​റ്റ് ഒ​രു തു​ക സം​ഭ​രി​ക്കാ​ൻ മു​ന്നി​ട്ടി​റ​ങ്ങി​യ​ത്.

പ​ട്ടി​ക്കാ​ടും പ​രി​സ​ര​ത്തു​മു​ള​ള പ​റ​ന്പു​ക​ളി​ൽ ക​യ​റി​യി​റ​ങ്ങി​യാ​ണ് ഇ​വ​ർ കൊ​ന്ന​പ്പൂ​ക്ക​ൾ ശേ​ഖ​രി​ച്ച​ത്.

വൈ​കു​ന്നേ​രംവ​രെ പൂ​ക്ക​ൾ വി​റ്റ ശേ​ഷം ല​ഭി​ച്ച പ​ണം മു​ഴു​വ​ൻ ആ ​രോ​ഗി​ക്കു വി​ഷു​ക്കൈ​നീ​ട്ട​മാ​യി ന​ൽ​കി​യെ​ന്നു ജോ​ബി​യും ഒ​ലീ​വി​യ​യും പ​റ​ഞ്ഞു.

കൊ​ന്ന​പ്പൂ​ക്ക​ൾ​ക്ക​രി​കി​ൽ ഈ ​പൂ​ക്ക​ൾ വി​റ്റു​കി​ട്ടു​ന്ന പ​ണം കി​ഡ്നി രോ​ഗി​ക്കു​ള്ള​താ​ണെ​ന്ന് എ​ഴു​തി​വച്ചി​രു​ന്നു. ഇ​തു ക​ണ്ട് പ​ല​രും ഈ ​കു​ട്ടി​യി​ൽനി​ന്നും ക​ണി​ക്കൊ​ന്ന​പ്പൂക്ക​ൾ വാ​ങ്ങി.

Related posts

Leave a Comment