അ​തി​ജീ​വി​ത​യു​ടെ പേ​രുപ​റ​ഞ്ഞ് അ​ധി​ക്ഷേ​പി​ച്ചി​ട്ടി​ല്ല; രാ​ഹു​ല്‍ ഈ​ശ്വ​റി​നെ​തി​രേ പോ​ലീ​സ് എ​ടു​ത്ത​ത് ക​ള്ള​ക്കേ​സെ​ന്ന് ഭാ​ര്യ

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ല്‍ ഈ​ശ്വ​റി​നെ​തി​രേ പോ​ലീ​സ് ക​ള്ള​ക്കേ​സാ​ണ് എ​ടു​ത്ത​തെ​ന്ന് രാ​ഹു​ല്‍ ഈ​ശ്വ​റി​ന്‍റെ ഭാ​ര്യ ദീ​പ. നോ​ട്ടീ​സ് പോ​ലും ന​ല്‍​കാ​തെ​യാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. നോ​ട്ടീ​സ് ന​ല്‍​കി​യെ​ന്നു പോ​ലീ​സ് പ​റ​യു​ന്ന​തു ക​ള്ള​മാ​ണ്.

രാ​ഹു​ല്‍ അ​തി​ജീ​വി​ത​യു​ടെ പേ​രുപ​റ​ഞ്ഞ് അ​ധി​ക്ഷേ​പി​ച്ചി​ട്ടി​ല്ല. പൂ​ജ​പ്പു​ര ജി​ല്ലാ ജ​യി​ലി​ല്‍ രാ​ഹു​ല്‍ നി​രാ​ഹാ​രം അ​നു​ഷ്ഠി​ക്കു​ന്ന​ത് ജാ​മ്യം നി​ഷേ​ധി​ച്ച​തുകൊ​ണ്ടാ​കാം.

രാ​ഹു​ല്‍ഈ​ശ്വ​റി​നെ​തി​രേ അ​തി​ജീ​വി​ത ക​ള്ളം പ​റ​യു​ക​യാ​ണെ​ന്നും ദീ​പ ആ​രോ​പി​ച്ചു.മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി​യാ​യാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി​യ​ത്.

Related posts

Leave a Comment