അ​വ​രു​ടെ സ​ന്ദേ​ശം ഞാ​ന്‍ നി​ങ്ങ​ള്‍​ക്കാ​യ് ഇ​വി​ടെ കോ​പ്പി പേ​സ്റ്റ് ചെ​യ്യു​ക​യാ​ണ്..! മലയാളസിനിമയെ പ്ര​ശം​സി​ച്ച് ബോ​ളി​വു​ഡ് താ​രം റാ​ണി മു​ഖ​ര്‍​ജി

ജി​യോ ബേ​ബി സം​വി​ധാ​നം ചെ​യ്ത സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ടും നി​മി​ഷ സ​ജ​യ​നും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തി​യ ദി ​ഗ്രേ​റ്റ് ഇ​ന്ത്യ​ന്‍ കി​ച്ച​ണെ പ്ര​ശം​സി​ച്ച് ബോ​ളി​വു​ഡ് താ​രം റാ​ണി മു​ഖ​ര്‍​ജി.

സി​നി​മ ക​ണ്ട​തി​നു​ശേ​ഷം ന​ട​ന്‍ പൃഥ്വി ​രാ​ജി​നാ​ണ് റാ​ണി സ​ന്ദേ​ശം അ​യ​ച്ച​ത്. പൃ​ഥ്വി ഇ​ത് സം​വി​ധാ​യ​ക​ന്‍ ജി​യോ​യ്ക്ക് അ​യ​യ്ക്കു​ക​യും, അ​ദ്ദേ​ഹം അ​ത് ഫേ​സ്ബു​ക്കി​ലൂ​ടെ പ​ങ്കു വ​യ്ക്കു​ക​യു​മാ​യി​രു​ന്നു.

പൃ​ഥ്വി ജി​യോ​യ്ക്ക് അ​യ​ച്ചി​രി​ക്കു​ന്ന വാ​ട്‌​സാ​പ്പ് സ​ന്ദേ​ശം ഇ​ങ്ങ​നെ​യാ​ണ്…. ഹാ​യ് ജി​യോ, ഇ​ത് പൃ​ഥ്വി​രാ​ജാ​ണ്.

റാ​ണി മു​ഖ​ര്‍​ജി നി​ങ്ങ​ളു​ടെ സി​നി​മ ക​ണ്ടി​രു​ന്നു, ദി ​ഗ്രേ​റ്റ് ഇ​ന്ത്യ​ന്‍ കി​ച്ച​നെ കു​റി​ച്ച് അ​വ​രു​ടെ ചി​ന്ത​ക​ള്‍ അ​വ​ര്‍ അ​റി​യി​ച്ചി​ട്ടു​ണ്ട്.

അ​വ​രു​ടെ സ​ന്ദേ​ശം ഞാ​ന്‍ നി​ങ്ങ​ള്‍​ക്കാ​യ് ഇ​വി​ടെ കോ​പ്പി പേ​സ്റ്റ് ചെ​യ്യു​ക​യാ​ണ്. ഞാ​നി​നി​യും സി​നി​മ ക​ണ്ടി​ട്ടി​ല്ല, പ​ക്ഷേ ഈ ​വ​ലി​യ വി​ജ​യ​ത്തി​ന് ആ​ശം​സ​ക​ള്‍.

റാ​ണി മു​ഖ​ര്‍​ജി പൃ​ഥ്വി​രാ​ജി​ന​യ​ച്ച സ​ന്ദേ​ശം ഇ​ങ്ങ​നെ​യാ​ണ്… പൃ​ഥ്വി ഇ​ത് റാ​ണി​യാ​ണ്, ദി ​ഗ്രേ​റ്റ് ഇ​ന്ത്യ​ന്‍ കി​ച്ച​ണ്‍ എ​ന്ന സി​നി​മ ക​ണ്ടി​രു​ന്നു അ​തൊ​രു അ​സാ​മാ​ന്യ​മാ​യ സൃ​ഷ്ടി​യാ​ണ്.

എ​നി​ക്ക് ആ ​ചി​ത്രം ഇ​ഷ്ട​മാ​യെ​ന്ന് സം​വി​ധാ​യ​ക​നെ അ​റി​യി​ക്ക​ണം. ഈ ​സ​മീ​പ​കാ​ല​ത്ത് ഇ​റ​ങ്ങി​യ ഇ​ന്ത്യ​ന്‍ ചി​ത്ര​ങ്ങ​ളി​ല്‍ ഏ​റ്റ​വും മി​ക​ച്ച​ത്- റാ​ണി മു​ഖ​ര്‍​ജി കു​റി​ച്ചു.

പൃ​ഥ്വി​യും റാ​ണി​യും ഒ​ന്നി​ച്ച് ‘ഐ​യ്യ’ എ​ന്ന ബോ​ളി​വു​ഡ് സി​നി​മ​യി​ല്‍ അ​ഭി​ന​യി​ച്ചി​ട്ടു​മു​ണ്ട്.

ജ​നു​വ​രി 15 ന് ​പു​റ​ത്തി​റ​ങ്ങി​യ ഗ്രേ​റ്റ് ഇ​ന്ത്യ​ന്‍ കി​ച്ച​ണ്‍ സ്ത്രീ ​പ​ക്ഷ​ത്ത് നി​ന്ന് ക​ഥ പ​റ​ഞ്ഞ് ഒ​രു​പോ​ലെ പ്രേ​ക്ഷ​ക​രു​ടെ​യും, നി​രൂ​പ​ക​രു​ടെ​യും കൈ​യ​ടി​നേ​ടു​ക​യും ചെ​യ്തു.

Related posts

Leave a Comment