വി​ഷു ദി​ന​ത്തിലെ ദുരന്തം! ​ സ​ഹോ​ദ​ര​ങ്ങ​ളു​ടെ മ​ക്ക​ൾ പു​ഴ​യി​ൽ മു​ങ്ങിമ​രി​ച്ചു; സംഭവം കാ​സ​ർ​ഗോ​ഡ്

ന​ർ​ക്കി​ല​ക്കാ​ട്(​കാ​സ​ർ​ഗോ​ഡ്): വി​ഷു ദി​ന​ത്തി​ൽ പ​ര​പ്പ​ച്ചാ​ൽ ചൈ​ത്ര വാ​ഹി​നി പു​ഴ​യി​ൽ സ​ഹോ​ദ​ര​ങ്ങ​ളു​ടെ മ​ക്ക​ളാ​യ‌ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി മ​രി​ച്ചു.

വെ​സ്റ്റ് എ​ളേ​രി കാ​വു​ന്ത​ല​യി​ലെ സ്രാ​ക​ത്തി​ൽ റെ​ജി​യു​ടെ​യും സെ​ലി​ന്‍റെ​യും മ​ക​ൻ ആ​ൽ​ബി​ൻ റെ​ജി (15), സ്രാ​ക​ത്തി​ൽ തോ​മ​സി​ന്‍റെ​യും ജ​യി​നി​യു​ടെ യും ​മ​ക​ൻ ബ്ലെ​സ​ൻ തോ​മ​സ് (20) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12മ​ണി​യോ​ടെ​യാ​ണ് അ​പ​ക​ടം.

ആ​ൽ​ബി​ൻ റെ​ജി വ​ര​ക്കാ​ട് ഹ​യ​ർ സെ​ക്ക​ണ്ട​റി സ്കൂ​ളി​ലെ പ​ത്താം ക്ലാസ് വി​ദ്യാ​ർ​ഥി​യാ​ണ്. ബ്ല​സ​ൻ തോ​മ​സ് മം​ഗ​ലാ​പു​രം എ.​വി. ഷെ​ട്ടി കോ​ളേ​ജി​ലെ ബി​എ​സ്‌​സി ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​യു​മാ​ണ്.

വി​ഷു ദി​ന​ത്തി​ൽ പ​ര​പ്പ​ചാ​ലി​ലെ സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ലേ​ക്ക് പോ​യ​താ​യി​രു​ന്നു ഇ​രു​വ​രും. പു​ഴ​യി​ൽ കു​ളി​ക്ക​വെ വേ​ലി​യേ​റ്റ സ​മ​യ​ത്ത് വെ​ള്ളം ക​യ​റു​ക​യും ഇ​രു​വ​രും അ​ടി​യൊ​ഴു​ക്കി​ൽ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു.

ഓ​ടി​ക്കൂ​ടി​യ നാ​ട്ടുകാ​ർ ഇ​രു​വ​രെ​യും ക​ര​ക്കെ​ത്തി​ച്ച് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യെ​ങ്കി​ലും വ​ഴി​ക്ക് വ​ച്ച് ത​ന്നെ മ​ര​ണം സം​ഭ​വി​ച്ചു.

മൃ​ത​ദേ​ഹ​ങ്ങ​ൾ പ​രി​യാ​ര​ത്തെ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. സം​സ്കാ​രം പോ​സ്റ്റ്മോ​ർ​ട്ടം അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം വ​ര​ക്കാ​ട് സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ​ത്തി​ൽ.

Related posts

Leave a Comment