ശ​ബ​രി​മ​ല തീ​ർ​ഥാ​ട​നം; വെ​ള്ള​ക്ക​ര കു​ടി​ശി​ക​യി​ന​ത്തി​ൽ ദേ​വ​സ്വം ബോ​ര്‍​ഡ് ന​ല്‍​കാ​നു​ള്ള​ത് 17 കോ​ടി

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന​കാ​ലം പ​ടി​വാ​തി​ല്‍​ക്ക​ലെ​ത്തി നി​ല്‍​ക്ക​വേ പ​ത്ത​നം​തി​ട്ട​യി​ല്‍ ജ​ല ​അ​ഥോ​റി​റ്റി​ക്ക് വെ​ള്ള​ക്ക​രം കു​ടി​ശി​ക ഇ​ന​ത്തി​ല്‍ തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് ന​ല്‍​കാ​നു​ള്ള​ത് 17 കോ​ടി രൂ​പ. കു​ടി​ശി​ക കൂ​ടി​യ​തി​നേ തു​ട​ര്‍​ന്ന് ഹൈ​ക്കോ​ട​തി ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെയും ജ​ല​അ​ഥോ​റി​റ്റി​യു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രെ വി​ളി​ച്ചു ച​ര്‍​ച്ച ന​ട​ത്തി​യി​രു​ന്നു.

നി​ല​വി​ലു​ണ്ടാ​യി​രു​ന്ന കു​ടി​ശി​ക​യി​ല്‍ മൂ​ന്നി​ലൊ​ന്ന് തു​ക അ​ടി​യ​ന്ത​ര​മാ​യി ന​ല്‍​കാ​ന്‍ നി​ര്‍​ദേ​ശി​ക്കു​ക​യും ചെ​യ്തു. കേ​സ് വീ​ണ്ടും 26നു ​പ​രി​ഗ​ണി​കനി​രി​ക്കേ തു​ക അ​ട​യ്ക്കാനും തു​ട​ര്‍കാ​ര്യ​ങ്ങ​ള്‍ നി​രീ​ക്ഷി​ക്കാ​നും ഇ​രു​വ​കു​പ്പു​ക​ളി​ലെ​യും ഉ​ദ്യോ​ഗ​സ്ഥ​രെ ചേ​ര്‍​ത്ത് ക​മ്മി​റ്റി രൂ​പവത്ക​രി​ക്കാ​നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. ക​ഴി​ഞ്ഞ ജൂ​ലൈ​യി​ലാ​ണ് ദേ​വ​സ്വം ബോ​ര്‍​ഡ് ആ​റു കോ​ടി അ​ട​ച്ച​ത്. പി​ന്നീ​ടു​ള്ള കു​ടി​ശി​ക തു​ക​യാ​ണ് 17 കോ​ടി രൂ​പ.

ജ​ന​റ​ല്‍ ആ​ശു​പ​ത്രി​ക്ക് 4.39 കോ​ടി കു​ടി​ശി​ക
പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ഇ​ത​ര സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി 4.39 കോ​ടി, കോ​ന്നി മെ​ഡി​ക്ക​ല്‍ കോ​ള​ജ് 33 ല​ക്ഷം.
പ​ത്ത​നം​തി​ട്ട മി​നി സി​വി​ല്‍ സ്റ്റേ​ഷ​ന്‍ 56.08 ല​ക്ഷം, കോ​ഴ​ഞ്ചേ​രി 21.68 ല​ക്ഷം, ആ​റ​ന്മു​ള 2.24 ല​ക്ഷം, റാ​ന്നി 13.47 ല​ക്ഷം, മ​ല്ല​പ്പ​ള്ളി 7.35 ല​ക്ഷം. ആ​റ​ന്മു​ള​യി​ല്‍ ക​ഴി​ഞ്ഞ​യി​ടെ വാ​ട്ട​ര്‍ ക​ണ​ക്ഷ​ന്‍ വി​ച്ഛേ​ദി​ച്ചി​രു​ന്നു​വെ​ങ്കി​ലും ക​ള​ക്ട​റു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം പു​നഃ​സ്ഥാ​പി​ച്ചു.

അ​ടൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ 1.51 ല​ക്ഷം, എ​സ്പി ഓ​ഫീ​സ് 2.64 ല​ക്ഷം, മു​നി​സി​പ്പ​ല്‍ കോം​പ്ല​ക്‌​സ് പ​ത്ത​നം​തി​ട്ട – 1.3 ല​ക്ഷം, ച​ങ്ങ​നാ​ശേ​രി റ​വ​ന്യൂ ട​വ​ര്‍ – 1.96 ല​ക്ഷം, തി​രു​വ​ല്ല റ​വ​ന്യൂ ട​വ​ര്‍ – 1.96 ല​ക്ഷം, താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ല്‍ തി​രു​വ​ല്ല – 3.65 ല​ക്ഷം, റാ​ന്നി – 2.75 ല​ക്ഷം തി​രു​വ​ല്ല ഗ​വ. സ്‌​കൂ​ള്‍ – 7.67 ല​ക്ഷം, ചാ​ത്ത​ങ്കേ​രി ഗ​വ. സ്‌​കൂ​ള്‍ – 1.3 ല​ക്ഷം എ​ന്നി​ങ്ങ​നെ​യാ​ണ് കൂ​ടി​യ കു​ടി​ശി​ക തു​ക​ക​ള്‍.

സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളു​ടെ​യും മ​റ്റും കു​ടി​ശി​ക ഭീ​മ​മാ​യി ഉ​യ​ര്‍​ന്ന​തി​നാ​ല്‍ ക​ണ​ക്ഷ​നു​ക​ള്‍ വി​ച്ഛേ​ദി​ക്കാ​തെ ത​ര​മി​ല്ലെ​ന്നും വേ​ണ്ടി​വ​ന്നാ​ല്‍ കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും ജ​ല​ അ​ഥോ​റി​റ്റി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Related posts

Leave a Comment