കു​ട്ടി​ക​ളി​ല്ലാ​ത്ത​തി​ന്‍റെ ദുഃ​ഖം മ​റ​ക്കാ​ൻ വ​ഴി​യ​രി​കി​ൽ ആ​ൽ​മ​ര​ത്തൈ​ക​ൾ ന​ട്ടു​പി​ടി​പ്പി​ച്ചു, ഒ​ടു​വി​ൽ ഭൂ​മി​യി​ലേ​ക്കു​ത​ന്നെ മ​ട​ങ്ങി: ‘വൃ​ക്ഷ മാ​താ​വ്’ സാ​ലു​മ​ര​ദ തി​മ്മ​ക്ക​യ്ക്ക് വി​ട

പ​ത്മ​ശ്രീ അ​വാ​ർ​ഡ് ജേ​താ​വും പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​യു​മാ​യ സാ​ലു​മ​ര​ദ തി​മ്മ​ക്ക അ​ന്ത​രി​ച്ചു. 114 വ​യ​സ് ആ​യി​രു​ന്നു. ബം​ഗു​ളൂ​രു​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ശ്വാ​സ​കോ​ശ രോ​ഗ​ങ്ങ​ളെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലി​രി​ക്കെ​യാണ് അ​ന്ത്യം.

1911 ജൂ​ൺ 30ന് ​ക​ർ​ണാ​ട​ക​യി​ലെ തും​കൂ​ർ ജി​ല്ല​യി​ലെ ഗു​ബ്ബി താ​ലൂ​ക്കി​ലാ​ണ് സാ​ലു​മ​ര​ദ തി​മ്മ​ക്ക​യു​ടെ ജ​ന​നം. ഹു​ലി​ക്ക​ൽ ഗ്രാ​മ​ത്തി​ലെ ചി​ക്ക​യ്യ​യെ​യാ​ണ് തി​മ്മ​ക്ക വി​വാ​ഹം ക​ഴി​ച്ച​ത്. ഇ​വ​ർ​ക്ക് കു​ട്ടി​ക​ളി​ല്ലാ​യി​രു​ന്നു.

കു​ട്ടി​ക​ളി​ല്ലാ​ത്ത​തി​ന്‍റെ ദുഃ​ഖം മ​റ​ക്കാ​ൻ അ​വ​ർ വ​ഴി​യ​രി​കി​ൽ ആ​ൽ​മ​ര​ത്തൈ​ക​ൾ ന​ട്ടു​പി​ടി​പ്പി​ക്കു​ക​യും അ​വ​യെ സ്വ​ന്തം മ​ക്ക​ളെ പോ​ലെ വ​ള​ർ​ത്തു​ക​യു​മാ​യി​രു​ന്നു. സാ​ലു​മ​ര​ദ തി​മ്മ​ക്ക​യെ 2019ൽ ​രാ​ജ്യം പ​ത്മ​ശ്രീ പു​ര​സ്കാ​രം ന​ൽ​കി ആ​ദ​രി​ച്ചി​രു​ന്നു.‌‌

കു​ഡൂ​രി​ൽ നി​ന്ന് ഹു​ലി​ക്ക​ലി​ലേ​ക്കു​ള്ള സം​സ്ഥാ​ന​പാ​ത​യി​ലാ​ണ് തി​മ്മ​ക്ക​യും ഭ​ർ​ത്താ​വും ചേ​ർ​ന്ന് 385 ആ​ൽ​മ​ര​ങ്ങ​ൾ ന​ട്ടു​പി​ടി​പ്പി​ച്ച​ത്. മ​ഗ​ഡി താ​ലൂ​ക്കി​ലെ ഹു​ലി​ക്ക​ൽ ഗ്രാ​മ​ത്തി​ലാ​ണ് തി​മ്മ​ക്ക​യും ഭ​ർ​ത്താ​വും താ​മ​സി​ച്ചി​രു​ന്ന​ത്. പ​ത്മ​ശ്രീ​ക്ക് പു​റ​മെ ഓ​ണ​റ​റി ഡോ​ക്ട​റേ​റ്റും മ​റ്റ് പു​ര​സ്കാ​ര​ങ്ങ​ളും തി​മ്മ​ക്ക​യ്ക്ക് ല​ഭി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment