കൊളംബോ: കൊടുങ്കാറ്റ് നാശം വിതച്ച ശ്രീലങ്കയിൽ മരണസംഖ്യ 355 ആയി ഉയർന്നു. 366 പേരെ കാണാതായെന്നും ലങ്കൻ വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞയാഴ്ച ദിത്വ ചുഴലിക്കൊടുങ്കാറ്റിനോട് അനുബന്ധിച്ചുണ്ടായ പേമാരി, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ എന്നിവയാണു ലങ്കയിൽ ദുരിതം വിതച്ചത്.
ശ്രീലങ്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണു നേരിടുന്നതെന്ന് പ്രസിഡന്റ് അനുര കുമാര ദിസനായകെ ചൂണ്ടിക്കാട്ടി. രാജ്യം മുഴുവൻ ബാധിച്ച ദുരന്തം ഇതാദ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ട്രെയിൻ, വിമാന സർവീസുകൾ പുനരാരംഭിച്ചതായി ലങ്കൻ വൃത്തങ്ങൾ ഇന്നലെ അറിയിച്ചു. എന്നാൽ, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി തുടരും.

