അ​മി​ത​വേ​ഗ​ത്തി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ബ​സി​ന്‍റെ വാ​തി​ൽ ത​നി​യെ തുറന്നു! ​ വി​ദ്യാ​ർ​ഥി​നി ബ​സി​ൽ നി​ന്ന് തെ​റി​ച്ച് വീ​ണു; സംഭവം തി​രു​വ​ന​ന്ത​പു​ര​ത്ത്

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ നി​ന്ന് തെ‌​റി​ച്ച് വീ​ണ് വി​ദ്യാ​ർ​ഥി​നി​ക്ക് പ​രി​ക്ക്. മ​ന്യ​ എന്ന വിദ്യാർഥിനിക്കാണ് പ​രി​ക്കേ​റ്റ​ത്.

അ​മി​ത​വേ​ഗ​ത്തി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ബ​സി​ന്‍റെ വാ​തി​ൽ ത​നി​യെ തു​റ​ന്ന് വി​ദ്യാ​ർ​ഥി​നി റോ​ഡി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.

ത​ല​യി​ടി​ച്ച് വീ​ണ് ബോ​ധം ന​ഷ്ട​മാ​യി വ‌​ഴി​വ​ക്കി​ൽ കി​ട​ന്ന വി​ദ്യാ​ർ​ഥി​നി​യെ പി​ന്നാ​ലെ​യെ​ത്തി​യ ബൈ​ക്ക് യാ​ത്രി​ക​രാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

അ​പ​ക​ടം ന​ട​ന്നി​ട്ടും നി​ർ​ത്താ​തെ പോ​യ ബ​സ്, 400 മീ​റ്റ​ർ ദൂ​രം കൂ​ടി സ​ഞ്ച​രി​ച്ച ശേ​ഷം ജ​ന​ങ്ങ​ൾ ത​ട​ഞ്ഞ​പ്പോ​ൾ മാ​ത്ര​മാ​ണ് നി​ർ​ത്തി​യ​ത്.

പ​രി​ക്കേ​റ്റ കു​ട്ടി​യെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Related posts

Leave a Comment