വ​ധ​ശ്ര​മ​ക്കേ​സി​ല്‍ ജാ​മ്യ​ത്തി​ലി​റ​ങ്ങി മു​ങ്ങി​യ പ്ര​തി വീട്ടുപരിസരത്ത് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ

പ​രി​യാ​രം: വ​ധ​ശ്ര​മ​ക്കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യി ജാ​മ്യ​ത്തി​ലി​റ​ങ്ങി മു​ങ്ങി​യ പ്ര​തി​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​രി​യാ​രം തി​രു​വ​ട്ടൂ​ര്‍ അ​രി​പ്പാ​മ്പ്ര​യി​ലെ പി.​എം.​റ​ഷീ​ദി​നെ​യാ​ണ് (42) ഇ​ന്ന​ലെ രാ​വി​ലെ വീ​ടി​ന്‍റെ അ​ടു​ക്ക​ള​യു​ടെ പി​റ​കു​വ​ശ​ത്ത് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് റ​ഷീ​ദി​നെ വ​ധ​ശ്ര​മ​ക്കേ​സി​ൽ പ​രി​യാ​രം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ​ത്. പി​ന്നീ​ട്, ജാ​മ്യ​ത്തി​ലി​റ​ങ്ങി സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്ന നി​ർ​ദേ​ശം പാ​ലി​ക്കാ​തെ ഇ​യാ​ൾ മു​ങ്ങി ന​ട​ക്കു​ക​യാ​യി​രു​ന്നു. പ​രി​യാ​രം പോ​ലീ​സ് പ​രി​ധി​യി​ല്‍ ന​ട​ന്ന വ​ധ​ശ്ര​മ​ക്കേ​സി​ല്‍ പ്ര​തി​യാ​യ ഇ​യാ​ള്‍ ഒ​ളി​വി​ലാ​യി​രു​ന്നു.

Related posts

Leave a Comment