അവർ കണ്ടില്ല,കാ​മ​റ എ​ല്ലാം ക​ണ്ടു; ബി​വ​റേ​ജ് ഔ​ട്ട്‌​ലെ​റ്റി​ൽ​നി​ന്ന് മ​ദ്യം മോ​ഷ്ടി​ച്ച യു​വാ​ക്ക​ൾ പി​ടി​യി​ൽ

ചാ​രും​മൂ​ട്: ബി​വ​റേ​ജ് ഔട്ട്‌ലെറ്റി​ൽ മോ​ഷ​ണം ന​ട​ത്തി​യ ര​ണ്ടു യു​വാ​ക്ക​ൾ പി​ടി​യി​ലാ​യി. നൂ​റ​നാ​ട് പാ​റ്റൂ​ർ സ്വ​ദേ​ശി​ക​ളാ​യ ക​ണ്ണ​ൻ എ​ന്ന കൃ​ഷ്ണപ്രി​യേ​ഷ്, കി​ച്ചു എ​ന്ന ഭ​ര​ത് എ​ന്നി​വ​രാ​ണ് നൂ​റ​നാ​ട് പോ​ലീസി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ഒ​രാ​ഴ്ച മു​മ്പ് ഇ​ട​പ്പോ​ണു​ള്ള ബി​വ​റേ​ജ​സ് ഔട്ട്‌ലെറ്റി​ൽ രാ​ത്രി​യി​ൽ മ​ദ്യം വാ​ങ്ങാ​നെത്തി​യ യു​വാ​ക്ക​ൾ മ​ദ്യം വാ​ങ്ങി​യ​തി​നുശേ​ഷം തി​രി​കെ പോ​കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ വി​ല കൂ​ടി​യ മ​റ്റൊ​രു കു​പ്പി മ​ദ്യം കൂ​ടി കൈ​ക്ക​ലാ​ക്കി ക​ട​ന്നുക​ള​യു​ക​യാ​യി​രു​ന്നു. ഔ​ട്ട്‌ലെ​റ്റി​ൽ സ്റ്റോ​ക്ക് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മ​ദ്യ​ക്കുപ്പി​യു​ടെ കു​റ​വ് ക​ണ്ട​ത്.

തു​ട​ർ​ന്ന് സ്റ്റോ​ക്ക് ഇ​ൻ ചാ​ർ​ജ് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ക​യും മ​ദ്യ​ക്കു​പ്പി​ക​ൾ മോ​ഷ​ണം പോ​യ​താ​യി തെ​ളി​യു​ക​യും ചെ​യ്ത​ത്.
തു​ട​ർ​ന്ന് നൂ​റ​നാ​ട് പോ​ലീസി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ശേ​ഖ​രി​ച്ച് പോ​ലി​സ് സം​ശ​യ​മു​ള്ള യു​വാ​ക്ക​ളെ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

ജി​ല്ലാ പോ​ലീസ് മേ​ധാ​വി​യു​ടെ നി​ർ​ദേശ​പ്ര​കാ​രം ചെ​ങ്ങ​ന്നൂ​ർ ഡി​വൈ​എ​സ്പി ബി​നു​കു​മാ​റി​ന്‍റെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ലെ നൂ​റ​നാ​ട് പോ​ലീസ് എ​സ്ഐ ​ശ്രീ​ജി​ത്ത്, എ​സ്‌സിപിഒ​മാ​രാ​യ പ്ര​താ​പ​ച​ന്ദ്ര​ൻ, ക​ണ്ണ​ൻ, ശ​ര​ത്, ക​ലേ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment