Set us Home Page

അന്ന് തോന്നിയ ആരാധന! ഗള്‍ഫില്‍ പ്രതിയെ പിടികൂടാനെത്തിയ വനിത ഐപിഎസ് ഉദ്യോഗസ്ഥ പ്രതിയെ പിടിച്ചത് തന്റെ സഹായത്താല്‍; വഫ ഫിറോസ് പോലീസിനോട് പറഞ്ഞത് ഇങ്ങനെ…

സ്വ​ന്തം ലേ​ഖ​ക​ൻ

തി​രു​വ​ന​ന്ത​പു​രം: ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ശ്രീ​റാം വെ​ങ്കി​ട്ട രാ​മ​ൻ വാ​ട്സ് ആ​പ് സ​ന്ദേ​ശം വ​ഴി വി​ളി​ച്ചു വ​രു​ത്തി​യ​താ​ണെ​ന്നു ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന വ​ഫ ഫി​റോ​സ് പോ​ലീ​സി​നു മൊ​ഴി ന​ൽ​കി. കാ​റു​മാ​യി വ​രാ​ൻ ശ്രീ​റാം ആ​വ​ശ്യ​പ്പെ​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് രാ​ത്രി​യി​ൽ കാ​റു​മാ​യി എ​ത്തി​യ​തെ​ന്നും യു​വ​തി ക​ന്‍റോ​ണ്‍​മെ​ന്‍റ് പോ​ലീ​സി​നു മൊ​ഴി ന​ൽ​കി. അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ ഈ ​കാ​റി​ടി​ച്ചാ​ണ് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നാ​യ കെ.​എം. ബ​ഷീ​ർ മ​രി​ച്ച​ത്.

ക​വ​ടി​യാ​റി​ൽ എ​ത്താ​നാ​യി​രു​ന്നു സ​ർ​വേ ഡ​യ​റ​ക്ട​ർ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന്‍റെ സ​ന്ദേ​ശ​മാ​യി വ​ഫ ഫി​റോ​സി​ന്‍റെ മൊ​ബൈ​ലി​ൽ എ​ത്തി​യ​ത്. ഇ​വി​ടെ നി​ന്നു ക​വ​ടി​യാ​റി​ലെ ഒ​രു ക്ല​ബി​ൽ കാ​റു​മാ​യി എ​ത്തി. ശ്രീ​റാം ന​ല്ല രീ​തി​യി​ൽ മ​ദ്യ​പി​ച്ച​ശേ​ഷ​മാ​ണ് ഇ​വി​ടെ നി​ന്നു മ​ട​ങ്ങി​യ​ത്.

താ​ൻ ഡ്രൈ​വ് ചെ​യ്യാ​മെ​ന്നു പ​റ​ഞ്ഞി​ട്ടും ശ്രീ​റാം കാ​ർ ഓ​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും വ​ഫ പോ​ലീ​സി​നു മൊ​ഴി ന​ൽ​കി. പ​ട്ടം മ​ര​പ്പാ​ല​ത്തെ ത​ന്‍റെ ഫ്ളാ​റ്റി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്നു​വെ​ന്നു യു​വ​തി മൊ​ഴി ന​ൽ​കി​യ​പ്പോ​ൾ ക​വ​ടി​യാ​റി​ലെ ത​ന്‍റെ വീ​ട്ടി​ലേ​ക്കു പോ​കു​ന്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്നാ​ണ് ശ്രീ​റാം വെ​ങ്കി​ട്ട രാ​മ​ൻ പോ​ലീ​സി​നു മൊ​ഴി ന​ൽ​കി​യ​ത്.

ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ൻ മൂ​ന്നാ​ർ സ​ബ് ക​ള​ക്ട​റാ​യി​രി​ക്കേ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രാ​ധ​ന തോ​ന്നി ഫെ​യ്സ് ബു​ക്ക് വ​ഴി​യാ​ണു പ​രി​ച​യ​പ്പെ​ട്ട​തെ​ന്നാ​ണ് വ​ഫ ഫി​റോ​സ് പോ​ലീ​സി​നു മൊ​ഴി ന​ൽ​കി​യ​ത്. വി​വാ​ഹി​ത​യാ​യ ഇ​വ​ർ അ​ബു​ദാ​ബി​യി​ൽ ഭ​ർ​ത്താ​വി​നും മ​ക്ക​ൾ​ക്കു​മൊ​പ്പ​മാ​യി​രു​ന്നു താ​മ​സി​ച്ചി​രു​ന്ന​ത്.

അ​ടു​ത്തി​ടെ​യാ​ണു നാ​ട്ടി​ലെ​ത്തി​യ​ത്. തി​രു​വ​ന​ന്ത​പു​രം- കൊ​ല്ലം ജി​ല്ലാ അ​തി​ർ​ത്തി​യാ​യ നാ​വാ​യി​ക്കു​ള​ത്താ​ണ് കു​ടും​ബ വീ​ട്. ഇ​വി​ടു​ത്തെ വി​ലാ​സ​ത്തി​ലാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട കാ​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്ന​ത്. നേ​ര​ത്തെ​യും വ​ഫ​യു​ടെ പേ​രി​ലു​ള്ള കെ​എ​ൽ 01-ബി​എം 360 എ​ന്ന കാ​റി​ന് മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പ് അ​മി​ത വേ​ഗ​ത്തി​നു പി​ഴ ചു​മ​ത്തി​യി​രു​ന്നു.

ഒ​ട്ടേ​റെ ഐ​എ​എ​സ്-​ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ത​നി​യ്ക്കു ബ​ന്ധ​മു​ണ്ടെ​ന്നു വ​ഫ ഫി​റോ​സ് പോ​ലീ​സി​നെ അ​റി​യി​ച്ചു. അ​ടു​ത്തി​ടെ ഗ​ൾ​ഫി​ൽ പ്ര​തി​യെ പി​ടി​കൂ​ടാ​നെ​ത്തി​യ വ​നി​ത ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​യ്ക്ക് ആ​വ​ശ്യ​മാ​യ സ​ഹാ​യം ന​ൽ​കി​യി​രു​ന്നു. ത​ന്‍റെ സ​ഹാ​യ​ത്താ​ലാ​ണു പ്ര​തി​യെ പി​ടി​കൂ​ടി​യ​തെ​ന്നും ഇ​വ​ർ പോ​ലീ​സി​നെ അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം അ​ർ​ധ രാ​ത്രി​യി​ൽ അ​പ​ക​ടം ന​ട​ന്ന സ്ഥ​ല​ത്തു നി​ന്നു യു​വ​തി​യെ പോ​ലീ​സ് ഊ​ബ​ർ ടാ​ക്സി​യി​ൽ പ​ട്ടം മ​ര​പ്പാ​ല​ത്തെ ഫ്ളാ​റ്റി​ലേ​ക്കു വി​ടാ​ൻ പോ​ലീ​സ് നി​ർ​ദേ​ശി​ച്ച​തും യു​വ​തി​യു​ടെ ഉ​ന്ന​ത​ത​ല ബ​ന്ധ​ങ്ങ​ളെ തു​ട​ർ​ന്നാ​യി​രു​ന്നു. പി​ന്നീ​ട് കെ.​എം. ബ​ഷീ​റി​ന്‍റെ മ​ര​ണ​ത്തെ തു​ട​ർ​ന്നു മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി നേ​രി​ട്ട് ഇ​ട​പെ​ട്ടെ​ങ്കി​ലും പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നി​ല്ല.

പി​ന്നീ​ട് മു​ഖ്യ​മ​ന്ത്രി​യേ​യും സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യേ​യും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ ബ​ന്ധ​പ്പെ​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് യു​വ​തി​യെ ഇ​ന്ന​ലെ വി​ളി​ച്ചു വ​രു​ത്തി മൊ​ഴി​യെ​ടു​ത്ത​ത്. യു​വ​തി​യെ കേ​സി​ലെ നി​ർ​ണാ​യ​ക സാ​ക്ഷി​യാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ക​ന്‍റോ​ണ്‍​മെ​ന്‍റ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ന​ട​ന്ന മൊ​ഴി​യെ​ടു​പ്പ് വൈ​കു​ന്നേ​രം വ​രെ നീ​ണ്ടു. പി​ന്നീ​ടു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി മ​ജി​സ്ട്രേ​റ്റും ര​ഹ​സ്യ​മൊ​ഴി​യും രേ​ഖ​പ്പെ​ടു​ത്തി. ഇ​വ​രെ സാ​ക്ഷി​യാ​ക്കാ​നാ​ണു പോ​ലീ​സ് തീ​രു​മാ​നം.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS