വൈറലാകാൻ എന്ത് കോപ്രായങ്ങളും കാണിക്കാൻ മടിയില്ലാത്ത ധാരാളം ആളുകൾ നമുക്ക് ചുറ്റിലുമുണ്ട്. അത്തരത്തിലൊരു വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
റെയിൽവേ പ്ലാറ്റ്ഫോമിൽ നിന്ന് ഒരു യുവതി നൃത്തം ചെയ്യുന്നതാണ് വീഡിയോ. ട്രെയിൻ വന്ന് നിന്നപ്പോഴാണ് യുവതിയുടെ ഡാൻസ്. ചുറ്റിലും ആളുകൾ തന്നെ നോക്കുന്നതൊന്നും യുവതിക്ക് ഒരു പ്രശ്നമേ ആയിരുന്നില്ല. അവൾ നിർത്താതെ ഡാൻസ് ചെയ്യുകയാണ്.
ആളുകൾ ട്രെയിനിൽ കയറാനുള്ള ഓട്ടപ്പാച്ചിലും ധൃതിയും ഒരു സ്ഥലത്ത് നടക്കുന്പോൾ ഇവയൊന്നും തന്റെ പ്രശ്നമേ അല്ലന്ന് പറഞ്ഞ് യുവതിയുടെ ഡാൻസ് മറു വശത്തും. നടന്നു പോകുന്ന പലരേയും അവൾ ചെന്ന് തട്ടുന്നുണ്ട്. എന്നാൽ അവരൊക്കെത്തന്നെയും അവരുടെ കാര്യം നോക്കി പോവുകയാണ് ഉണ്ടായത്. ട്രെയിൻ എടുക്കുന്നതിനു മുൻപ് എങ്ങനെയെങ്കിലും അതിനുള്ളിൽ കയറണമെന്ന ചിന്ത മാത്രമേ അവർക്കൊക്കെ ഉണ്ടായിരുന്നുള്ളു.
ട്രെയിനിൽ കയറാനായി ഒരു വയോധിക ഓടിപ്പോവുകയാണ്. പെട്ടെന്ന് അവർ യുവതിയെ ഇടിച്ചു. യുവതിയാകട്ടെ ഡാൻസ് ചെയ്ത് നടക്കുന്നതിനാൽ ബാലൻസും കിട്ടിയില്ല. ഓടി വന്ന സ്ത്രീ അവളെ ഇടിച്ചിട്ടപ്പോഴതാ അവൾ താഴെക്കിടക്കുന്നു.
ആന്റി- 1, റീലെടുക്കുന്ന പെൺകുട്ടി -0 എന്ന ക്യാപ്ഷനോടെയാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ഒരുപാടുപേരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയത്. പലരും ഇതിനെ ഒരു രസകരമായ സംഭവമായിട്ടാണ് കണ്ടത്.

