ടാസ് നാടകോല്‍സവം: ‘വെയില്‍” മികച്ച നാടകം, ശിവരാമനും ബിന്ദുവും താരങ്ങള്‍

tcr-mudiതൃശൂര്‍: ടാസ് നാടകോല്‍സവത്തില്‍ മികച്ച നാടകമായി വള്ളുവനാട് കൃഷ്ണ കലാനിലയത്തിന്റെ ‘വെയില്‍’ തെരഞ്ഞെടുക്കപ്പെട്ടു. കോഴിക്കോട് ശിവരാമന്‍ (‘കുടുംബനാഥന്റെ ശ്രദ്ധയ്ക്ക്’കോഴിക്കോട് രംഗഭാഷ) മികച്ച നടനായും ബിന്ദു സുരേഷ് (‘നക്ഷത്രങ്ങള്‍ പറയാതിരുന്നത്’- കൊല്ലം അസീസി) മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു.  മികച്ച സംവിധായകന്‍: രാജേഷ് ഇരുളം (‘വെയില്‍’ വള്ളുവനാട് കൃഷ്ണ കലാനിലയം). മികച്ച ഹാസ്യനടന്‍: സരസന്‍ (‘നക്ഷത്രങ്ങള്‍ പറയാതിരുന്നത്’- കൊല്ലം അസീസി). സ്‌പെഷല്‍ അവാര്‍ഡ്: മരിയ സി. ആന്റണി (‘വെയില്‍’).

വിജയികള്‍ക്കുള്ള പുരസ്കാരങ്ങള്‍ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് വിതരണം ചെയ്തു. മനസിനെ സ്വാധീനിക്കുന്ന കലാരൂപങ്ങള്‍ കുറഞ്ഞുവരികയാണെന്നും മനുഷ്യ മനസിനെ വികസിപ്പിക്കാനുള്ള കലായത്‌നം തുടരണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍ അധ്യക്ഷയായി. സി.എന്‍. ജയദേവന്‍ എംപി, തേറമ്പില്‍ രാമകൃഷ്ണന്‍, ജോസ് ആലുക്ക, ടാസ് പ്രസിഡന്റ് കെ.ആര്‍. മോഹനന്‍, വൈസ് പ്രസിഡന്റ് സി.ആര്‍. വല്‍സന്‍, സെക്രട്ടറി പോള്‍ കൊച്ചുവീട്ടില്‍, വര്‍ഗീസ് തട്ടില്‍, ആര്‍സി അയ്യന്തോള്‍ എന്നിവര്‍ പ്രസംഗിച്ചു. നടന്‍ കൈനകരി തങ്കരാജിനെ അനുമോദിച്ചു.

Related posts