പ്രചോദനമായി, പാഠമായി പ്രിയ

കീര്‍ത്തി കാര്‍മല്‍ ജേക്കബ് മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ആണ്‍-പെണ്‍ സമത്വം, സ്ത്രീയുടെ സാമൂഹിക ഔന്നത്യം, സ്ത്രീ സുരക്ഷ, സ്ത്രീ സ്വാതന്ത്ര്യം തുടങ്ങിയ വിഷയങ്ങള്‍ വളരെ സജീവമായി വിശകലനം ചെയ്യപ്പെടുന്ന ഒരു കാലഘട്ടമാണിത്. സ്ത്രീശാക്തീകരണത്തിനും സ്ത്രീ സുരക്ഷയ്ക്കുമായി പ്രത്യേകം പ്രത്യേകം സംഘടനകളും കാമ്പയിനുകളും പ്രതിദിനമെന്നവണ്ണം പിറവിയെടുക്കുകയും ചര്‍ച്ചചെയ്യപ്പെടുകയും ചെയ്യുന്ന കാലഘട്ടം. സ്ത്രീ-പുരുഷ സമത്വത്തിനുവേണ്ടി വാഗ്വാദങ്ങള്‍ നടത്തുമ്പോഴും അത് സ്ഥാപിച്ചെടുക്കാനായി ആര്‍ത്തവം മുതല്‍ മുലയൂട്ടല്‍ വരെ എന്തും ആയുധമാക്കുമ്പോഴും സ്ത്രീകളില്‍തന്നെ ചിലരെങ്കിലും മറന്നുപോവുന്ന ഒരു കാര്യമുണ്ട്. തങ്ങളുടെ വേദനകളെയും ത്യാഗങ്ങളെയും വില്‍പ്പനച്ചരക്കാക്കിയും അന്തിചര്‍ച്ചയ്ക്കിട്ടുകൊടുത്തുമല്ല അംഗീകാരം നേടിയെടുക്കേണ്ടത്, മറിച്ച്, തങ്ങളുടെ മികവുകളെയും നേട്ടങ്ങളെയും ഉയര്‍ത്തികാട്ടിയാണെന്നത്. ഇത്തരത്തില്‍ സ്ത്രീയുടെ ഉന്നതിയും അവകാശങ്ങളും അവളുടെ കൈകളില്‍ തന്നെയാണെന്നും അത് പുരുഷനില്‍ നിന്ന് പിടിച്ച് വാങ്ങേണ്ടയാവശ്യമില്ലെന്നും വിശ്വസിക്കുന്ന, സ്വന്തം ജീവിതത്തിലൂടെ അത് തെളയിച്ച ഒരു വനിതാരത്‌നത്തെ പരിചയപ്പെടാം…ഇന്നീ വനിതാദിനത്തില്‍ ‘അന്ന്…പാസ്സിംഗ് ഔട്ട് പരേഡ് കഴിഞ്ഞ് സബ് … Continue reading പ്രചോദനമായി, പാഠമായി പ്രിയ