‘സ​മൃ​ദ്ധി​യും സു​ര​ക്ഷ​യും നിറഞ്ഞൊരു ന​വ കു​ട്ട​നാ​ട് ലോ​ക​ത്തി​ന് മാ​തൃ​ക​യാ​യി ഉ​യ​ര്‍​ന്നു വ​ര​ണം’ -ഡോ. ​കെ.​സി.​ജോ​സ​ഫ്

മ​ങ്കൊ​മ്പ്: ആ​യു​സ്സി​ന്‍റെ ന​ല്ലൊ​രു ഭാ​ഗം ബോ​ട്ടു​ജെ​ട്ടി​ക​ളി​ൽ കാ​ത്തി​രു​ന്നു പാ​ഴാ​ക്കി​യും ഒ​റ്റ​പ്പെ​ട്ട തു​രു​ത്തു​ക​ളി​ൽ നി​ന്നും മ​ണി​ക്കൂ​റു​ക​ള്‍ ബോ​ട്ടി​ലും വ​ള്ള​ത്തി​ലും സ​ഞ്ച​രി​ച്ചും കു​ട്ട​നാ​ട്ടു​കാ​ർ എ​ല്ലാ​യി​ട​ത്തും അ​വ​സാ​ന​ത്തെ ആ​ളാ​യി മാ​റു​ന്ന സ്ഥി​തി ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി​രു​ന്നു എം​എ​ല്‍​എ എ​ന്ന നി​ല​യി​ല്‍ താ​ന്‍ പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ല്‍​കി​യ​തെ​ന്ന് ഡോ​ക്ട​ര്‍ കെ.​സി.​ജോ​സ​ഫ്. ഇ​രു​പ​ത്തി​നാ​ലു വ​ര്‍​ഷ​ക്കാ​ലം കു​ട്ട​നാ​ടി​നെ കേ​ര​ള​നി​യ​മ​സ​ഭ​യി​ല്‍ പ്ര​തി​നി​ധീ​ക​രി​ച്ച ഡോ​ക്ട​റെ ആ​ദ​രി​ക്കാ​ൻ മ​ങ്കൊ​മ്പ് നെ​ല്ലു ഗ​വേ​ഷ​ണ​കേ​ന്ദ്ര​ത്തി​ല്‍ കു​ട്ട​നാ​ട​ന്‍ പൗ​രാ​വ​ലി സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​മു​ഖ​രു​ടെ നീ​ണ്ട​നി​ര​യും വ​ൻ ജ​നാ​വ​ലി​യും പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്ത് ഡോ​ക്ട​ർ​ക്ക് ആ​ദ​ര​വ് അ​ർ​പ്പി​ച്ചു. ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളും വേ​ദി​യി​ലെ പ്ര​ത്യേ​ക​സാ​ഹ​ച​ര്യ​ങ്ങ​ളു​മൊ​ക്കെ ക​ണ​ക്കി​ലെ​ടു​ത്ത് പ്ര​സം​ഗം അ​ധി​കം ദീ​ർ​ഘി​പ്പി​ച്ചി​ല്ലെ​ങ്കി​ലും, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്കു മു​ൻ​പി​ൽ കു​ട്ട​നാ​ടി​ന്‍റെ വി​ക​സ​ന​നാ​യ​ക​ൻ മ​ന​സ്സു​തു​റ​ന്നു. വി​ക​സ​ന​ത്തി​ലേ​ക്ക് ഒ​രു നാ​ടി​നെ കൈ​പി​ടി​ച്ചു ക​യ​റ്റാ​ന്‍ റോ​ഡു​ക​ള്‍ അ​നി​വാ​ര്യ​മാ​ണ്. 1982ല്‍ ​എം​എ​ല്‍​എ ആ​യി എ​ത്തി​യ​തു മു​ത​ല്‍ 2006വ​രെ റോ​ഡ് ക​ണ​ക്ടി​വി​റ്റി​ക്കു മു​ന്‍​തൂ​ക്കം ന​ല്‍​കി​ക്കൊ​ണ്ടാ​ണു പ്ര​വ​ര്‍​ത്തി​ച്ച​തെ​ന്ന് ഡോ​ക്ട​ര്‍ പ​റ​ഞ്ഞു. ആ​ഗോ​ള … Continue reading ‘സ​മൃ​ദ്ധി​യും സു​ര​ക്ഷ​യും നിറഞ്ഞൊരു ന​വ കു​ട്ട​നാ​ട് ലോ​ക​ത്തി​ന് മാ​തൃ​ക​യാ​യി ഉ​യ​ര്‍​ന്നു വ​ര​ണം’ -ഡോ. ​കെ.​സി.​ജോ​സ​ഫ്